HOME
DETAILS

മൂല്യനിര്‍ണയം തുടങ്ങാനായില്ല എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലം വൈകും

  
backup
May 17 2021 | 17:05 PM

65465486846-2
 
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാഫലങ്ങള്‍ വൈകും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മൂല്യനിര്‍ണയ ക്യാംപുകള്‍ ഇതുവരെ ആരംഭിക്കാനാവാത്തതാണ് കാരണം. 
 
മെയ് അഞ്ചു മുതല്‍ പ്ലസ്ടുവിന്റെയും 10 മുതല്‍ എസ്.എസ്.എല്‍.സിയുടെയും മൂല്യനിര്‍ണയം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇതുരണ്ടും മാറ്റി. 
ജൂണ്‍ പകുതിയോടെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം സാധ്യമാകില്ല. കൊവിഡ് വ്യാപനം കുറയാതെ ക്യാംപുകള്‍ ആരംഭിക്കരുതെന്നാണ് അധ്യാപകരുടെയും അഭിപ്രായം. 
 
ഉത്തരക്കടലാസുകള്‍ വീടുകളിലെത്തിച്ച് മൂല്യനിര്‍ണയം നടത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ചില അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീടുകളിലെ മൂല്യനിര്‍ണയം വിവാദങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന് ആക്ഷേപമുണ്ട്. നിലവില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം സാധിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 
 
രഹസ്യ സ്വഭാവം ചോരാതെ മൂല്യനിര്‍ണയം നടത്താന്‍ പകരം മാര്‍ഗങ്ങള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഒന്‍പതാം ക്ലാസ് വരെയുള്ള 
സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം
 
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്താന്‍ തീരുമാനം.
ഇതുസംബന്ധിച്ച മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികളുടെ ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന വീട്ടുപരീക്ഷ കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
 
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസം ഇല്ലാത്ത രീതിയില്‍ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് പഠനനിലവാരം അളക്കാന്‍ വീട്ടുപരീക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് ഇതിന് പുസ്തകരൂപത്തിലുള്ള പഠനമികവ് രേഖ വീടുകളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാനക്കയറ്റത്തിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡം തയാറാക്കിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago