'എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ട്'; രാജ്യദ്രോഹനിയമം മരവിപ്പിച്ച സുപ്രിംകോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി
ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച ഉത്തരവില്‍ സുപ്രീംകോടതിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. 'കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു, എന്നാല്‍ മറികടക്കാന്‍ കഴിയാത്ത ഒരു 'ലക്ഷ്മണ്‍ രേഖ' ഉണ്ട്' മന്ത്രി പറഞ്ഞു.
ഞങ്ങളുടെ നിലപാടുകള്‍ വളരെ വ്യക്തമായി കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണസഭയേയും ബഹുമാനിക്കണം.അതുപോലെ സര്‍ക്കാര്‍ കോടതിയേയും ബഹുമാനിക്കണം. ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കോടതിയുടെ ഉത്തരവ് തെറ്റായോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബ്രിട്ടീഷ് ഭരണകാലത്തെ നിയമം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുംവരെ ഈ നിയമപ്രകാരം പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ണായക വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."