HOME
DETAILS
MAL
തൃശൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ രക്ഷപ്പെടുത്തി
backup
May 20 2021 | 06:05 AM
തൃശൂര്‍: കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി(38) ആണ് മരിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പ്രസവം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ജെസ്മി മരണപ്പെട്ടു, കുഞ്ഞിന് കൊവിഡ് നെഗറ്റീവാണ്.
ജെസ്മിയുടെ ഭര്‍ത്താവിനും മൂത്ത കുഞ്ഞിനും നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു ഇവര്‍ നെഗറ്റീവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."