HOME
DETAILS

വൈദ്യുതി നിലയങ്ങളിൽ ഇനി പൊതുജനങ്ങൾക്കും പ്രവേശനം മുതിർന്നവർക്ക് 250ഉം വിദ്യാർഥികൾക്ക് 50ഉും പ്രവേശന ഫീസ്

  
backup
May 12 2022 | 19:05 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b4%bf


ബാസിത് ഹസൻ
തൊടുപുഴ
സംസ്ഥാനത്തെ വൈദ്യുതി നിലയങ്ങൾ കാണാൻ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അവസരം. കർശന ഉപാധികളോടെയാണ് സംരക്ഷണ മേഖലയിലെ പവർ ഹൗസുകൾ കെ.എസ്.ഇ.ബി തുറന്നുകൊടുക്കുക. മുതിർന്നവർക്ക് 250 രൂപയും വിദ്യാർഥികൾക്ക് 50 രൂപയും ഫീസ് ഈടാക്കിയാണ് പ്രവേശനം അനുവദിക്കുക.
പ്രവേശനം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായിരിക്കും. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. അതേസമയം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിർദേശം നിലനിൽക്കുന്നതിനാൽ ഇടുക്കി, ശബരിഗിരി പവർ ഹൗസുകളിൽ പ്രവേശന വിലക്ക് തുടരും. ഡാമുമായി ചേർന്നുനിൽക്കുന്നതിനാൽ മലമ്പുഴ ചെറുകിട വൈദ്യുത പദ്ധതിയിലും പ്രവേശനം അനുവദിക്കില്ല.
സന്ദർശകർക്ക് മാർഗനിർദേശം നൽകാൻ കെ.എസ്.ഇ.ബി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. ഒരേസമയം 10 പേർക്കും ഒരു ദിവസം പരമാവധി 50 പേർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. പൊതുഅവധി ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ പവർഹൗസുകളിൽ പ്രവേശിക്കാം. വൈദ്യുതി ബോർഡ് ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും ഫീസില്ല. പവർ ഹൗസിലേക്കുള്ള പ്രവേശന അപേക്ഷ ഓൺലൈനിലൂടെ മാത്രമായിരിക്കും. സന്ദർശിക്കാൻ താൽപര്യപ്പെടുന്ന ദിവസത്തിന് രണ്ടുദിവസം മുമ്പെങ്കിലും അതാത് ജനറേഷൻ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് അപേക്ഷ സമർപ്പിക്കണം. 16 വലിയ പവർ ഹൗസുകളും 20 ഓളം ചെറുകിട പവർ ഹൗസുകളുമാണ് വൈദ്യുതി ബോർഡിന് കീഴിലുള്ളത്.
1984 ൽ ഇന്ദിരാഗാന്ധിയുടെ വധത്തേത്തുടർന്നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി ഭൂഗർഭ പവർ ഹൗസിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് ഇപ്പോഴും ഐ.ബി നിർദേശപ്രകാരം വിലക്ക് തുടരുകയാണ്. രണ്ടാമത്തെ വലിയ നിലയമായ ശബരിഗിരിയിലേയും സ്ഥിതി ഇതുതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago