HOME
DETAILS

ന്യൂജഴ്‌സിയില്‍ ഹിജാബ് ധരിച്ച ആദ്യ ജഡ്ജി; ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്

  
backup
March 24 2023 | 12:03 PM

washington-america-quran-arab

വാഷിങ്ടണ്‍: അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. വെയ്‌നില്‍ നിന്നുള്ള കുടുംബനിയമ കുടിയേറ്റ അറ്റോണിയായ നാദിയ സ്ഥാനമേറ്റത്. വ്യാഴാഴ്ച ഖുര്‍ആനില്‍ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഒരു വര്‍ഷം മുന്‍പ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫിര്‍ മര്‍ഫിയാണ് അവരെ സുപീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നാമനിര്‍ദേശം ചെയ്തത്. ന്യൂജഴ്‌സിയിലെ പസായിക് കൗണ്ടിയിലാണ് നാദിയയുടെ നിയമനം. ഇതിന് മുന്‍പും യു.എസില്‍ മുസ്‌ലിം വനിതകള്‍ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ന്യൂജഴ്‌സിയില്‍ ഹിജാബ് ധരിച്ചൊരാള്‍ ഈ സ്ഥാനത്തെത്തുന്നത്.

ന്യൂജഴ്‌സിയിലെ അറബ് മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് നാദിയ പറഞ്ഞു. വര്‍ഷങ്ങളായി യു.എസിലെ സാമൂഹികരംഗത്ത് സജീവമായ നാദിയ 2003 മുതല്‍ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂജഴ്‌സി ചാപ്റ്റര്‍ ബോര്‍ഡ് അംഗമായിരുന്നു.

നിലവില്‍ സംഘടനയുടെ ചെയര്‍പേഴ്‌സനാണ്. നാദിയക്ക് രണ്ടു വയസുള്ളപ്പോഴാണ് കുടുംബം സിറിയയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago