ഔദ്യോഗിക വാഹനത്തിന് 13ാം നമ്പര്‍ മന്ത്രി പ്രസാദ് ചോദിച്ചുവാങ്ങി
തിരുവനന്തപുരം: ഭാഗ്യദോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന 13ാം നമ്പര്‍ വാഹനത്തിന്റെ അവകാശി ഇനി കൃഷിമന്ത്രി പി. പ്രസാദ്. തന്റെ ഔദ്യോഗിക വാഹനത്തിന് 13ാം നമ്പര്‍ മന്ത്രി ചോദിച്ചുവാങ്ങി.
കഴിഞ്ഞ തവണ തോമസ് ഐസക്കായിരുന്നു ഈ നമ്പര്‍ ചോദിച്ചുവാങ്ങിയത്. ഇത്തവണ പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ മുതല്‍ പലരും ചോദിച്ച ചോദ്യത്തിനാണ് ഇന്നലെ പ്രസാദ് ഉത്തരം നല്‍കിയത്.
13ാം നമ്പര്‍ കാര്‍ ഭാഗ്യദോഷമാണെന്ന വിശ്വാസമാണ് പലരും ഈ നമ്പര്‍ ഏറ്റെടുക്കാന്‍ മടികാണിക്കാന്‍ കാരണം. കഴിഞ്ഞദിവസം മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും 13ാം നമ്പര്‍ കാര്‍ എടുത്തിരുന്നില്ല.
അതേപോലെ മന്ത്രിമാര്‍ വാഴാത്ത ബംഗ്ലാവ് എന്ന് പേരുകേട്ട മന്മോഹന് ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണ 13ാം നമ്പര്‍ കാറിനൊപ്പം മന്മോഹന് ബംഗ്ലാവും തോമസ് ഐസക് ചോദിച്ചുവാങ്ങുകയായിരുന്നു. ഐസക്കിനു മുമ്പ് വി.എസ് അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയും 13ാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."