അപ്‌ഡേറ്റ് 2022 ; എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് 30ന്
കോഴിക്കോട്
എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് 'അപ്‌ഡേറ്റ് 2022' മെയ് 30ന് നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളേജില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന ക്യാംപില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുക്കും.
സംഘടനയുടെ അടുത്ത ആറുമാസത്തെ കര്‍മപദ്ധതി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. സംഘടനയെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റുന്നതിന്റെയും ജനകീയവല്‍ക്കരിക്കുന്നതിന്റെയും ഭാഗമായി ഓരോ ഉപസമിതികളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. സംഘടനാ രംഗത്ത് ഫലപ്രദമായ പുതിയ രീതിയും ശൈലീമാറ്റവും ലക്ഷ്യംവച്ചുള്ള ക്യാംപില്‍ സംഘാടനം, നേതൃത്വം, അച്ചടക്കം, ആത്മീയം, വ്യക്തിത്വം തുടങ്ങിയ തലങ്ങളിലായി കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികളാണ് തയാറാക്കുക. സംസ്ഥാനം മുതല്‍ യൂനിറ്റ്തലം വരെയുള്ള പരിപാടികളും സംഘടനയുടെ സമീപനങ്ങളും ഒരേ രീതിയിലേക്ക് സംവിധാനിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. എ.എം പരീത് എറണാകുളം, മുസ്തഫ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി.കെ.കെ മാണിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായ്, സലീം എടക്കര, അബ്ദുറസാഖ് ബുസ്താനി, ഇബ്രാഹിം ഫൈസി പേരാല്‍, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ റഹീം മാസ്റ്റര്‍ ചുഴലി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, എ.കെ അബ്ദുല്‍ ബാഖി, കെ.എ നാസര്‍ മൗലവി, അബ്ദുല്ല കുണ്ടറ, പി.എസ് സുബൈര്‍ ഇടുക്കി, ഹംസ ഹാജി കാസര്‍കോട്, വി.പി മോയിന്‍ ഫൈസി, ഹസ്സന്‍ ആലങ്കോട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."