HOME
DETAILS

ചിന്തൻ ശിബിരം: ആത്മവിശ്വാസം ഊർജമായി പ്രസരിക്കട്ടെ

  
backup
May 16 2022 | 19:05 PM

editorial-chintan-shivir

അണികൾക്കും നേതാക്കൾക്കും വലിയ തോതിൽ ആത്മവിശ്വാസം നൽകിക്കൊണ്ടാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചിന്തൻ ശിബിരം സമാപിച്ചത്. 2014ൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ അധികാരത്തിൽ വന്നപ്പോൾ അവർ ഉയർത്തിയ മുദ്രാവാക്യമായിരുന്നു കോൺഗ്രസ് മുക്ത ഭാരതം.

ഇന്ത്യയുടെ ആത്മാവായ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ മുക്തമാക്കിക്കൊണ്ടുള്ള ഒരു ഇന്ത്യ ഒരിക്കലും സംഭവിക്കുകയില്ലെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും വിശ്വസിച്ചു. ഇന്ദിരാഗാന്ധിയേയും ഇന്ത്യൻ നാഷനൽ കോൺഗ്രസിനേയും നിലംപരിശാക്കിക്കൊണ്ട് 1986 ഫെബ്രുവരി 10ന് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസിനെ എല്ലാവരും എഴുതിത്തള്ളിയതായിരുന്നു. എന്നാൽ വെറും രണ്ട് വർഷം കൊണ്ടാണ് ഇന്ദിരാ ഗാന്ധി കോൺഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബി.ജെ.പിയെ പോലെ വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് അന്നു തെളിയിക്കപ്പെട്ടു.

ഇന്ത്യയുടെ ആത്മാവ് എന്നതു പോലെ കോൺഗ്രസ് മഹത്തായ ഒരാശയവും കൂടിയാണ്. 2014ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഏറെക്കാലം നിലനിൽക്കുകയില്ലെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചതായിരുന്നു. 30 ശതമാനം മാത്രം വോട്ടിന്റെ ബലത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിന് എഴുപത് ശതമാനത്തിന് മുമ്പിൽ ഏറെക്കാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്നത് ഉറപ്പുള്ള കാര്യമായിരുന്നു. എന്നാൽ എൺപതുകളിലെ ഇന്ത്യൻ രാഷ്ട്രീയമായിരുന്നില്ല രണ്ടായിരത്തിലെത്തിയപ്പോൾ. അതൊരു കൊടുക്കൽ വാങ്ങലിലേക്ക് അധഃപതിച്ചിരുന്നു. പാർട്ടിയല്ല വലുത് അധികാരവും പണവുമാണെന്നതിലേക്ക് പാർട്ടി നേതാക്കൾ എത്തിയിരുന്നു.

അതിലൂടെയാണ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കോൺഗ്രസ് നേതാക്കളെ കോടികളുടെ പ്രലോഭനങ്ങളിലൂടെ, മന്ത്രി പദവി വാഗ്ദാനങ്ങളിലൂടെ ബി.ജെ.പി അടർത്തിക്കൊണ്ടിരുന്നത്. ഭൂരിപക്ഷം ഉണ്ടായിട്ടും ഗോവ, മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണം ഇല്ലാതെ പോയത് ഇതിനാലായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്കു തുടർന്നു. ഇങ്ങിനെയാണ് കോൺഗ്രസ് മുക്ത ഭാരതം കെട്ടിപ്പടുക്കാൻ ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവുണ്ടാകാൻ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരം ഉപകാരപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിലൂടെ രാഷ്ട്രീയം പറയുന്നതല്ല ഇന്ത്യൻ ജനതയുടെ നാഡിമിടിപ്പ് അളക്കാനുള്ള വഴിയെന്ന് കോൺഗ്രസ് നേതൃത്വം മനസിലാക്കിയതിന്റെ ഫലശ്രുതിയാണ് വിജയകരമായി സമാപിച്ച ചിന്തൻ ശിബിരം. ഈ തിരിച്ചറിവിന്റെ ഫലമായിട്ടാണ് ഒക്ടോബറിൽ ഗാന്ധി ജയന്തി ദിനത്തിൽ രാഹുൽ ഗാന്ധി ഇന്ത്യയിലൊട്ടാകെ പദയാത്ര നടത്താൻ തീരുമാനിച്ചത്. കന്യാകുമാരി മുതൽ കശ്മിർ വരെയുള്ള അദ്ദേഹത്തിന്റെ പദയാത്ര ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചരിത്രത്തിൽ മറ്റൊരു അധ്യായമായിരിക്കും എഴുതിച്ചേർക്കുക. മതന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വിശ്വാസം ആർജിക്കുക എന്നത് തന്നെയാണ് മുമ്പിലുള്ള കടമ്പ.

അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് തയാറാകുമ്പോൾ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് അധികാരത്തിൽ തീർച്ചയായും തിരിച്ചെത്താനാകും. പാർലമെന്ററി ബോർഡ് വേണമെന്ന ആവശ്യം പ്രസക്തമായിരുന്നെങ്കിലും പ്രവർത്തക സമിതി അംഗീകരിച്ചില്ല. പ്രവർത്തകസമിതിക്ക് മുകളിൽ ഉപദേശക സമിതി വരുമെന്നത് പ്രതീക്ഷക്ക് വക നൽകുന്നു. 65 വയസ് കഴിഞ്ഞവർ ഉപദേശക സമിതിയിൽ മതിയെന്ന യുവാക്കളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും വിരമിക്കാനുള്ള പ്രായപരിധി നിശ്ചയിക്കണമായിരുന്നു. ശിബിരത്തിന്റെ തുടക്കത്തിൽ സോണിയാ ഗാന്ധി പറഞ്ഞത് പോലെ കോൺഗ്രസിന് തിരിച്ചുവരാൻ കുറുക്ക് വഴികളൊന്നുമില്ല. കഠിനാധ്വാനം തന്നെയാണ് വേണ്ടത്. ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കണം. തുടരെത്തുടരെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിനെ തളർത്താത്തത്, ഇന്ത്യൻ മണ്ണിന്റെ നാഡിവ്യൂഹങ്ങളായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇപ്പോഴും പടർന്ന് കിടക്കുന്നതിനാലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പാർട്ടിയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെ.

രണ്ടാം പ്രാവശ്യവും കേരളത്തിൽ യു.ഡി.എഫിന് ഭരണ നഷ്ടം ഉണ്ടായപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ ദൃതഗതിയിലുണ്ടായ മാറ്റം അണികളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം ചില്ലറയല്ല. അതിന്റെ വലിയൊരു രൂപമാണിപ്പോൾ ഒമ്പത് വർഷത്തിന് ശേഷം ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൽ കണ്ടത്.
2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന കനത്ത വെല്ലുവിളിയാണ് കോൺഗ്രസിന് മുമ്പിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ എല്ലാം രാഹുൽ ഗാന്ധിയിൽ അടിച്ചേൽപിച്ച് കളത്തിലിറങ്ങാതെ വേരുപിടിച്ചത് പോലെ മറ്റു നേതാക്കൾ മേലനങ്ങാതെ ഇരുന്നാൽ ഈ ചിന്തൻ ശിബിരത്തിന്റെ പ്രസക്തിയും ഇല്ലാതായേക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന റഫാൽ യുദ്ധവിമാന ഇടപാട് പോലും മറ്റു നേതാക്കൾ ഏറ്റുപിടിച്ചില്ല. രാഷ്ട്രീയത്തെ കാര്യമായി എടുക്കാത്ത അധികാരം മാത്രം ലക്ഷ്യം വയ്ക്കുന്ന നേതാക്കളെ ഒഴിവാക്കുന്നില്ലെങ്കിൽ 2024ലെ തെരഞ്ഞെടുപ്പിലും കാൽമാറ്റം ഉണ്ടായേക്കാം.

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി സംഘ്പരിവാർ പയറ്റുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ്. ജനാധിപത്യ മതേതര വിശ്വാസികളെ അണിനിരത്തിക്കൊണ്ടുള്ള പ്രവർത്തനത്തിലൂടെ മാത്രമേ വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയൂ. അതിലൂടെയാകണം ഇനിയുള്ള കോൺഗ്രസിന്റെ യാത്ര.

പാചക വാതകത്തിന്റെ വില വർധിപ്പിക്കുന്നതിനെതിരേ പ്രക്ഷോഭം ഉണ്ടാകുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ താജ് മഹലിൽ വിഗ്രഹം ഉണ്ടെന്നും കുത്തബ് മിനാർ ഹിന്ദു ക്ഷേത്രമാണെന്നുമുള്ള പ്രചാരണം ഇളക്കി വിടുന്നതിലെ രാഷ്ട്രീയം ജനതയെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുക എന്നതും കോൺഗ്രസിന്റെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമാകണം.

ജനതയെ അലട്ടിക്കൊണ്ടിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മക്കെതിരേ ജനകീയ മുന്നേറ്റത്തിന് കോൺഗ്രസ് ദേശീയ തലത്തിൽ നേതൃത്വം നൽകാനും ഭരണകൂട പിന്തുണയോടെ രാജ്യത്തെ ജനങ്ങളെ വെറുപ്പിലൂടെ വിഭജിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ ജനതയെ ബോധവന്മാരാക്കാനും ജനമധ്യത്തിലിറങ്ങി പ്രവർത്തിക്കാൻ കോൺഗ്രസ് തയാറായാൽ ആർക്കും കോൺഗ്രസിനെ എഴുതിത്തള്ളാനാവുകയില്ല.
അത്തരം പ്രവർത്തനങ്ങളിലേക്കുള്ള ആദ്യ ചുവട് വയ്പ്പായി ചിന്തൻ ശിബിരത്തെ കാണാം. ഉദയ്പൂർ പകർന്ന് നൽകിയ ആത്മവിശ്വാസം ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തു കൊണ്ട്, മുന്നേറ്റങ്ങൾക്കുള്ള ഊർജമായി പ്രസരിപ്പിക്കാൻ കോൺഗ്രസിന് കഴിയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago