ഫാസിസം, ഹിംസാത്മക രാഷ്ട്രീയം, മതനിരാസം യൂത്ത് ലീഗ് യുവജാഗ്രതാ റാലിക്ക് തുടക്കം
പാലക്കാട്
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരേ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജാഗ്രതാ റാലിക്ക് പാലക്കാട്ട് തുടക്കമായി. 'ഫാസിസം, ഹിംസാത്മക രാഷ്ട്രീയം, മതനിരാസം' പ്രമേയവുമായി ഈ മാസം 31 വരെയാണ് നിയോജക മണ്ഡലം തലങ്ങളില്‍ യുവജാഗ്രതാ റാലി സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വൈകീട്ട് നാലോടെ മേപ്പറമ്പില്നിന്ന് ആരംഭിച്ച റാലി സ്വാഗതസംഘം ചെയര്മാന് എം.എം ഹമീദ് ഫ്ലാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് മഞ്ഞക്കുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡൻ്റ് പി.എം മുസ്തഫ തങ്ങള്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് പ്രമേയ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറിമാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, എം.എച്ച് മുജീബ് റഹ്മാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."