എല്‍.ഐ.സി ഓഹരിവിപണിയില്‍; നഷ്ടത്തില്‍ ലിസ്റ്റ് ചെയ്തു; വ്യാപാരം ആരംഭിച്ചത് 872 രൂപയില്‍
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി 8.62ശതമാനം നഷ്ടത്തില്‍ 867.20 രൂപ നിലവാരത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തു. അലോട്ട്‌മെന്റ് തുകയായ 949 രൂപയില്‍നിന്ന് 81.80 രൂപയാണ് നഷ്ടം. എന്‍എസ്ഇയിലാകട്ടെ 8.11ശതമാനം താഴ്ന്ന് 872 രൂപ നിലവാരത്തിലായിരുന്നു ലിസ്റ്റിങ്.
അതേസമയം, വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം ഓഹരിവില 900 രൂപ പിന്നിട്ട് ഒരു വേള 918 രൂപ എന്ന നിലവാരത്തിലേക്കും എത്തി. ഇന്നു രാവിലെ ഒന്‍പതിനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്!തത്.
പണപ്പെരുപ്പവും വര്‍ധിക്കുന്ന പലിശ നിരക്കും മൂലം വിപണി അസ്ഥിരമായിരിക്കുന്ന സമയത്തായതിനാലാണ് എല്‍ഐസിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതെന്നാണ് പ്രാഥമിക നിഗമനം.
എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയത്. ആറിരട്ടിയോളം അപേക്ഷകരിലൂടെ മികച്ച പ്രതികരണമാണ് എല്‍ഐസി ഐപിഒയ്ക്കു ലഭിച്ചത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഓഹരികളില്‍ 1,581,249 യൂണിറ്റ് ജീവനക്കാര്‍ക്കും 22,137,492 യൂണിറ്റുകള്‍ പോളിസി ഉടമകള്‍ക്കും സംവരണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."