HOME
DETAILS
MAL
കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; കോഴിക്കോട്- കൊയിലാണ്ടി റോഡില്‍ ഗതാഗതം മുടങ്ങി
backup
May 19 2022 | 03:05 AM
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇടപ്പള്ളി, കലൂര്‍, എം ജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.
തൃശൂര്‍ പൊരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നു. രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്ട്രോള് റൂം അറിയിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കോമ്പയാര്‍ പുതകില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്. വീട്ടുകാരെ രക്ഷപെടുത്തി. കൊയിലാണ്ടി പൊയില്‍ക്കാവില്‍ ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ലക്ഷദ്വീപിലും ശക്തമായ മഴയെ തുടര്‍ന്ന് ജനങ്ങളുടെ യാത്ര ദുരിതത്തിലായി. നിരവധി പേര് കൊച്ചിയില്‍ കുടുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."