ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ മുട്ടുകുത്തിച്ച സൗദി കോച്ച് പടിയിറങ്ങുന്നു
റിയാദ്: ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പടയെ മുട്ടുകുത്തിച്ച സൗദി ടീമിന്റെ പരിശീലകന്‍ ഹെര്‍വ് റെണാഡ് പടിയിറങ്ങി. റെണാഡിന്റെ താല്‍പര്യ പ്രകാരമാണ് സൗദിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അടുത്ത വര്‍ഷം ഫുട്‌ബോള്‍ വനിത ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഫ്രെഞ്ച് വനിതാ ടീമിന്റെ മുഖ്യ പരിശീലകനായിരിക്കും 54കാരനായ റെണാര്‍ഡ്.
ഫ്രെഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതു സംബന്ധിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു. റെണാര്‍ഡിന്റെ ഭാവി കരിയറില്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
2019 ജൂലൈയിലാണ് റെണാര്‍ഡ് സൗദി ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് വരുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെയുള്ള ആദ്യ മത്സരത്തിലെ വിജയമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വിജയം.
ഖത്തര്‍ ലോകകപ്പ് കണ്ട് ഏറ്റവും വലിയ അട്ടിമറികളിലൊന്നായി കണക്കാക്കപ്പെടുന്ന മത്സരത്തില്‍ പ്രവചനങ്ങളെയും ഗ്രൂപ്പ് സമവാക്യങ്ങളെയുമെല്ലാം കാറ്റില്‍ പറത്തിയായിരുന്നു റെണാര്‍ഡിന്റെ സൗദിയുടെ വിജയം.
അതേസമയം അര്‍ജന്റീനയെ തോല്‍പ്പിച്ച മികവ് പിന്നീടൊരു മത്സരങ്ങളിലും സൗദി അറേബ്യയ്ക്ക് കാഴ്ച വെക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സൗദി അറേബ്യ പുറത്താവുകയും അര്‍ജന്റീന ലോക ജേതാക്കളാവുകയും ചെയ്തു. എന്നാല്‍ തന്റെ പരമാവധി ടീമിന് നല്‍കിയിട്ടാണ് മടങ്ങുന്നതെന്ന് റെണാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. നാല് വര്‍ഷങ്ങളോളം തനിക്ക് എല്ലാ പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Having been the coach of National team of Saudi Arabia is a great pride for me. Since August 2019, I had the chance to be an integral part of the life of this beautiful country. I have seen this team grow alongside me and achieve a fabulous World Cup
— Hervé Renard (@Herve_Renard_HR) March 28, 2023
1/2 pic.twitter.com/gjEMWXgVSG
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."