പൊലിസുകാരുടെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍, കാട്ടുപന്നിയെ പിടിക്കാന്‍ കെണിവെക്കാറുണ്ടെന്ന് മൊഴി
പാലക്കാട്: പൊലിസ് ക്യാംപിലെ പൊലിസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. പാടത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണി വെക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലിസ്.
സംഭവുമായി ബന്ധപ്പെട്ട് പൊലിസ് ക്യാമ്പിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിമുതല്‍ ഇവരെ കാണാനില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. രാത്രി ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് രാവിലെയാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."