പ്രവാസികള്‍ക്ക് ആശ്വാസമായി മനാമയിലെ ഇഫ്താര്‍ വിരുന്ന്
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയിലെ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് അഭൂതപൂര്‍വമായ ജനപ്രവാഹം. ദിവസവും 600 ല്‍ പരം പ്രവാസി സുഹൃത്തുക്കള്‍ പങ്കെടുക്കുന്നതും ബഹ്‌റൈന്‍ പ്രവാസി സംഘടനകള്‍ക്കിടയിലെ ഏറ്റവും വലിയതുമായ ഇഫ്താര്‍ സംഗമമാണ് സമസ്ത ബഹ്‌റൈന്‍ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.
ഉദാരമതികളായ സഹോദരങ്ങളുടെ അകമഴിഞ്ഞ സഹായം ഒന്ന് മാത്രമാണ് ഈ സംഗമത്തിന്റെ വിജയം.ഇഫ്ത്വാര്‍ സംഘമത്തിന് സമസ്ത ബഹ്‌റൈന്‍ നേതാക്കളായ വി.കെ.കുഞ്ഞമ്മദ് ഹാജി, എസ്. എം.അബ്ദുല്‍ വാഹിദ്,അശ്‌റഫ് അന്‍വരി ചേലക്കര, ഹാഫിള് ശറഫുദ്ധീന്‍ , ജാഫര്‍ കണ്ണൂര്‍, സജീര്‍ പന്തക്കല്‍, നവാസ് കുണ്ടറ, റഊഫ് കണ്ണൂര്‍, സുബൈര്‍ അത്തോളി, തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു.ഇഫ്ത്വാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ണമായും SKSSF ബഹ്‌റൈന്‍ വിഖായ പ്രവര്‍ത്തകരുടെ മേല്‍ നേട്ടത്തിലാണ് നടക്കുന്നത്.
[video width="848" height="480" mp4="https://suprabhaatham.com/wp-content/uploads/2023/03/WhatsApp-Video-2023-03-29-at-19.49.47.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."