പി.ആര്‍.ഡിയുടെ സാങ്കേതിക പ്രശ്‌നം എങ്ങനെ ഒരു ചാനലിന് മാത്രം; കെ കെ രമയുടെ സത്യപ്രതിജ്ഞ കാണിക്കാതെ കൈരളി ന്യൂസ്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് എം.എല്‍.എമാര്‍ ഇന്ന് അധികാരത്തിലേറി.മലയാള ചാനലുകളില്‍ തത്സമയം സത്യപ്രതിജ്ഞ ചടങ്ങ് സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഒരു ചാനലില്‍ മാത്രം ചിലഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല. എം എല്‍ എയായ കെ കെ രമ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ട് മുന്‍പായ് 10.53 ന് കൈരളി ചാനലിന്റെ ദൃശ്യങ്ങള്‍ നിശ്ഛലമായി.പി.ആര്‍.ഡിയുടെ സാങ്കേതിക പ്രശ്‌നമാണെന്നാണ് അവതാരകന്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ മറ്റ് ചാനലുകളുടെ ഉപഭോക്താക്കള്‍ക്ക് കൃത്യമായ് ഈ വിഷ്യല്‍സ് കാണുവാനും സാധിച്ചും.
95മനായി രമേശ് ചെന്നിത്തല സത്യ പ്രതിജ്ഞ ചെയ്യുന്നതുവരെ ഇടവളകളില്ലാതെ വാര്‍ത്ത നല്‍കിയ കൈരളി ന്യൂസ് പെട്ടന്ന് പിആര്‍ഡി നല്‍കിയ ദൃശ്യങ്ങളില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടെന്നു പറയുകയായിരുന്നു.
ദൃശ്യം ഫ്രീസ് ചെയ്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതേ പിആര്‍ഡിയുടെ ഔട്ട് ഉപയോഗിച്ചായിരുന്നു മറ്റു ചാനലുകളെല്ലാം സത്യപ്രതിജ്ഞ നല്‍കിയത്.അവിടെയൊന്നും കുഴപ്പവുമില്ലായിരുന്നു. ഏതെങ്കിലും തരത്തില്‍ വീഡിയോ ഔട്ടിന് തകരാര്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ ചാനലുകള്‍ക്കും അതു ബാധകമായേനെ. സത്യ പ്രതിജ്ഞാ ചടങ്ങ് തത്സമയം തടസപ്പെടുകയും ചെയ്യുമായിരുന്നു.
മറ്റ് ചാനലുകള്‍ക്ക് ഇല്ലാത്ത സാങ്കേതിക പ്രശ്‌നം കൈരളിക്ക് മാത്രം എങ്ങനെ ഉണ്ടായി എന്നാണ് ചാനലിനെതിരേ ഉയരുന്ന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."