HOME
DETAILS

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ജീവപര്യന്തം തടവ് വധശിക്ഷയാക്കണമെന്ന് എസ്.ഐ.ടി ശുപാര്‍ശ ഗുജറാത്ത് സര്‍ക്കാരിനു സമര്‍പ്പിച്ചു

  
backup
August 21 2016 | 01:08 AM

%e0%b4%97%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-6

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയ്ക്കിടെയുണ്ടായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ശുപാര്‍ശ. ഇക്കാര്യമടങ്ങുന്ന ശുപാര്‍ശ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഗുജറാത്ത് സര്‍ക്കാരിനു സമര്‍പ്പിച്ചു.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേര്‍ക്ക് ജീവപര്യന്തവും 12 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് പത്തുവര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 17ന് അഹമ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി ദേശായിയാണ് വിധി പുറപ്പെടുവിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗം ഇഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 70 ഓളം പേരെ കൂട്ടക്കൊലചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല  ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ദേശായി അഭിപ്രായപ്പെട്ടിരുന്നു. കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്ത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ്, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍. കൊലപാതകം, നിയമവിരുദ്ധമായി സംഘംചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.
11 പേര്‍ക്കും വധശിക്ഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് എസ്.ഐ.ടി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയത്. കേസില്‍ ഒരാള്‍ക്കുലഭിച്ച 10 വര്‍ഷത്തെ തടവും 12 പേര്‍ക്കു ലഭിച്ച ഏഴുവര്‍ഷത്തെ തടവും ജീവപര്യന്തമാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി സംഘംചേര്‍ന്നവരില്‍ ഈ 13 പേരും ഉള്‍പ്പെടും. അതിനാല്‍ ഇവരെയും കൊലയാളികളായി പരിഗണിച്ചു ജീവപര്യന്തം നല്‍കണമെന്നാണ് എസ്.ഐ.ടിയുടെ ആവശ്യം. അതേസമയം, വിരമിച്ച ഡിവൈ.എസ്.പി: കെ.ജി എര്‍ദയെ കേസില്‍ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടിയെ എ.ഐ.ടി ചോദ്യംചെയ്യുന്നില്ല. ഗുജറാത്തിലുടനീളം വംശഹത്യ നടക്കുമ്പോള്‍ എര്‍ദ മേഘാനി നഗറിലെ ഇന്‍സ്‌പെക്ടര്‍ ആയിരുന്നെങ്കിലും അദ്ദഹത്തിനു സംഭവത്തില്‍ പങ്കില്ലെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരിനു നല്‍കി മറുപടിക്കു കാത്തിരിക്കുകയാണെന്ന് എസ്.ഐ.ടി അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കു കടുത്ത ശിക്ഷ വാങ്ങിനല്‍കാനുള്ള എസ്.ഐ.ടിയുടെ ഇനിയുള്ള നീക്കങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുതികൂടി ആവശ്യമാണെന്നും എസ്.ഐ.ടി അറിയിച്ചു.
അതിനിടെ, വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സാക്കിയ നല്‍കിയ ഹരജി ഈ മാസം 30ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  26 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago