'പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകം; ഇത് വര്‍ഗീയ തടയാന്‍ കഴിയാത്ത സര്‍ക്കാര്‍' രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്
തിരുവനന്തപുരം: പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വര്‍ഗീയത തടയാന്‍ കഴിയാത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത് ചൂണ്ടിക്കാട്ടിയാണ് വി.ഡി സതീശന്റെ വിമര്‍ശനം.
സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ല. കല്ലിട്ടാല്‍ പിഴുതുമാറ്റും. അടുത്തമാസം ശമ്പളം കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നതെന്നും സതീശന് ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പി.സി ജോര്‍ജ്ജിന്റെ അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."