HOME
DETAILS

ഓപ്പറേഷന്‍ അനന്ത: ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍

  
backup
August 21 2016 | 01:08 AM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1


തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിന് രൂപീകരിച്ച ഉന്നതാധികാര സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത  ഉദ്യോഗസ്ഥതല യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഓപ്പറേഷന്‍ അനന്ത ഒന്നാംഘട്ടത്തിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തന അവലോകനവും ആവശ്യമാണെന്ന് കലക്ടര്‍ വ്യക്തമാക്കി.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കേണ്ട പശ്ചാത്തലത്തില്‍ ഉന്നതാധികാര സമിതി യോഗം ഈ മാസം 23-ന് രാവിലെ പത്തിന് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് ഓഫിസില്‍ ചേരാന്‍ യോഗം തീരുമാനിച്ചു. ഉന്നതാധികാര സമിതി യോഗത്തിന്റെ ശിപാര്‍ശകള്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇത് വിലയിരുത്തിയ ശേഷം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കേരളാ റോഡ് ഫണ്ട് ബോര്‍ഡാണ് 'ഓപ്പറേഷന്‍ അനന്ത'യുടെ നോഡല്‍ ഏജന്‍സി. 25 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികളുടെ അനുമതി ജില്ലാ കലക്ടര്‍ക്ക് നല്‍കാനാകും. അതിനുമുകളിലുള്ളവക്ക് അനുമതി നല്‍കേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്.
ജില്ലാ പ്ലാനിങ് ഓഫിസര്‍ ബിജു വി.എസ്, കേരളാ റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് കോഡിനേറ്ററും പ്രോജക്ട് എന്‍ജിനീയറുമായ സി.കെ രാജേന്ദ്രബാബു, പി.ഡബ്ല്യു.ഡി ഉള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago