'ശിശുസംരക്ഷണത്തിന് മേല്‍നോട്ട സമിതി വിപുലീകരിക്കണം'
തിരുവനന്തപുരം: ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ മേല്‍നോട്ട സമിതി ഫലപ്രദവും ക്രിയാത്മകവുമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍ദേശിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന വിവിധ സമിതികളുടെ ഏകോപനം നിലവില്‍ കാര്യക്ഷമമല്ല. ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഇടപെടാവുന്ന തരത്തില്‍ വിവിധ വിഭാഗങ്ങള്‍ സജ്ജമായിരിക്കണം. ബ്ലോക്ക്-പഞ്ചയത്ത്തല സമിതി എത്രയും വേഗം രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബാലാവകാശ കമ്മിഷനംഗം ഫാ. ഫിലിപ്പ് പരക്കാട്ട്, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ.കെ സുബൈര്‍ മേല്‍നോട്ട സമിതി അംഗങ്ങള്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."