എ.ടി.എം വഴി അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി
ആലുവ: ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി. പെരുമ്പാവൂര്‍ തണ്ടേക്കാട് സ്വദേശിനിയും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷാജിത നൗഷാദിനാണ് പണം നഷ്ടമായത്. എസ്.ബി.ഐ. ആലുവ ബ്രാഞ്ചിലുള്ള ഇവരുടെ അക്കൗണ്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ടോടെ 10,000 രൂപ നഷ്മായത്.
ഫെഡറല്‍ ബാങ്കിന്റെ ആലുവ ഹെഡ്ഓഫീസിന് സമീപത്തുള്ള എ.ടി.എമ്മില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. എ.ടി.എമ്മില്‍ നിന്നും ഇന്നലെ ഇവര്‍ രണ്ടു പ്രാവശ്യമായി 15,400 രൂപ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഏഴോടെയാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നും 5000 രൂപ വീതം രണ്ട് തവണയായി 10,000 രൂപ പിന്‍വലിച്ചതായി ഇവരുടെ ഫോണില്‍ മെസേജ് വന്നു.
എന്നാല്‍ എ.ടി.എം.കാര്‍ഡ് ഈ സമയം ഈ യുവതിയുടെ കൈവശം തന്നെയുണ്ടായിരുന്നു. പണം നഷ്ടപ്പെട്ടതിന് പിന്നില്‍ എ.ടി.എം തട്ടിപ്പാണോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. യുവതി പെരുമ്പാവൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."