HOME
DETAILS

കേരളവും ഇന്ധന നികുതി കുറയ്ക്കണം

  
backup
May 22 2022 | 19:05 PM

486355354-2


രൂക്ഷമായ വിലക്കയറ്റത്തെ തുടർന്നു സാധാരണക്കാരുടെ ദൈനംദിന ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നതിനിടയിൽ കേന്ദ്ര സർക്കാർ ഇന്ധന എക്സൈസ് നികുതിയിൽ വരുത്തിയ ഇളവ് ആശ്വാസപ്രദമാണ്. പെട്രോളിന് 10.40 രൂപയും സീസലിന് 7.37 രൂപയുമാണ് കുറച്ചത്. 2021 നവംബറിൽ കേന്ദ്രം പെട്രോളിനും ഡീസലിനും യഥാക്രമം 5 രൂപയും 10രൂപയുമായിരുന്നു കുറച്ചത്.
സംസ്ഥാനങ്ങളും സ്വന്തം നിലക്ക് ഇന്ധനനികുതി കുറച്ച് സാധാരണക്കാർക്ക് ആശ്വാസം പകരണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറയുന്നുണ്ട്. എന്നാൽ എത്ര സംസ്ഥാനങ്ങൾ മന്ത്രിയുടെ നിർദേശം ചെവികൊള്ളുമെന്നറിയില്ല. കേരളം സ്വന്തം നിലക്ക് നികുതി കുറയ്ക്കുകയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ കേന്ദ്രം എക്സൈസ് നികുതിയിൽ ഇളവ് വരുത്തിയപ്പോഴും, സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറായിരുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കേരളത്തിലും കുറവ് ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നത് കേന്ദ്രം എക്സൈസ് നികുതിയിൽ ഇളവ് വരുത്തുമ്പോൾ ആനുപാതികമായി സംസ്ഥാന വിഹിതത്തിൽ ഉണ്ടാകുന്ന മാറ്റം ഉദ്ദേശിച്ചാണ്. അതല്ലാതെ വിലക്കുറവ് അനുഭവപ്പെടുക സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടല്ല.


2014ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഇളവിനു ശേഷവും യു.പി.എ സർക്കാർ ഭരിച്ച 2014 കാലവുമായി തട്ടിച്ചുനോക്കുമ്പോൾ പെട്രോളിന് കേന്ദ്ര നികുതി രണ്ടിരട്ടിയാണ്. ഡീസലിന് നാലിരട്ടിയും. ഈ അന്തരം കുറയ്ക്കാതെ ഇപ്പോഴത്തെ തുച്ഛമായ നികുതിയിളവിൽ വിപണിയിലെ വിലക്കയറ്റം തടഞ്ഞ് നിർത്താനാവില്ല. സിമന്റിന്റെയും കമ്പിയുടെയും ക്രമാതീതമായ വിലക്കയറ്റം കാരണം നിർമാണമേഖല ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമവും പിടിച്ചാൽ കിട്ടാത്ത വിലക്കയറ്റവും പണപ്പെരുപ്പവും സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിച്ച ഒരവസരത്തിൽ കേന്ദ്രം പ്രഖ്യാപിച്ച ഇന്ധന നികുതിയിലെ തുച്ഛമായ ഇളവ് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് കേരളത്തിൽ ഉറപ്പിക്കാനാവില്ല. കേരളം പ്രത്യേകമായി നികുതി ഇളവ് വരുത്തുകയില്ലെന്ന് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കിയ സ്ഥിതിക്ക് കാര്യമായ വിലക്കുറവ് ഉണ്ടാകാനുള്ള സാധ്യത തുലോം വിരളമാണ്. ഇപ്പോഴത്തെ രൂക്ഷമായ വിലക്കയറ്റം കണക്കിലെടുത്തു സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് ഇന്ധന നികുതി കുറയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്ധന നികുതി കുറയ്ക്കുന്നതോടൊപ്പം സിമന്റ്, വളം വില കുറയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സ്റ്റീൽ ഉൽപാദന മേഖലയിൽ ആവശ്യമായി വരുന്ന മൂന്ന് അസംസ്കൃത വസ്തുക്കളിന്മേലുള്ള ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിക്കൊണ്ടായിരിക്കും ഇതു സാധ്യമാക്കുക.


വിലക്കയറ്റം പിടിച്ചാൽ കിട്ടാത്തവണ്ണം മുകളിലേക്ക് കുതിക്കുകയും രൂപയുടെ കനത്ത വിലയിടിവും പണപ്പെരുപ്പവും കേന്ദ്ര സർക്കാരിന് വെല്ലുവിളി ഉയർത്തുകയും ചെയ്തപ്പോഴാണ് റിസർവ് ബാങ്കിന്റെ പണനയ സമിതി വായ്പാ നയത്തിൽ മാറ്റം വരുത്തിയത്. എന്നിട്ടും വിപണിയിൽ കാര്യമായ വിലക്കുറവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ കേന്ദ്ര സർക്കാർ ഇന്ധന നികുതിയിൽ ഇളവ് വരുത്താൻ നിർബന്ധിതമായത്. ഒപ്പം വരാനിരിക്കുന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പും പ്രേരകമായിട്ടുണ്ടാകണം.


കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വില കുറയ്ക്കാനായി കേന്ദ്ര സർക്കാർ ഇന്ധന നികുതി ഇളവ് വരുത്തുമ്പോൾ സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് നികുതി ഇളവ് നൽകിയാൽ മാത്രമേ വിലക്കയറ്റം കൊണ്ട് വലയുന്ന സാധാരണക്കാർക്ക് അതിന്റെ പ്രയോജനം ലഭിക്കൂ. കഴിഞ്ഞ നവംബറിൽ കേന്ദ്രം ഇന്ധന എക്സൈസ് നികുതിയിൽ ഇളവ് വരുത്തിയപ്പോൾ കേരളത്തോടൊപ്പം ആന്ധ്രയും തമിഴ്നാടും ബംഗാളും നികുതി കുറയ്ക്കാൻ തയാറായില്ല. ഫലമോ ഉദ്ദേശിച്ച വിലക്കുറവ് ഈ സംസ്ഥാനങ്ങളിൽ ഉണ്ടായതുമില്ല.


കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നടപടി വിലക്കയറ്റം തടഞ്ഞു നിർത്തണമെന്ന നിർബന്ധ ബുദ്ധിയോടെയായിരിക്കില്ല. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഇന്ധന നയത്തിനെതിരേ പാർട്ടിയിൽനിന്ന് തന്നെ രൂക്ഷമായ വിമർശനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ജനജീവിതം വഴിമുട്ടുമ്പോൾ എങ്ങനെയാണ് അവരോട് വോട്ട് ചോദിക്കുക എന്ന് ബി.ജെ.പി നേതാക്കൾ നേതൃത്വത്തോട് ജയ്പൂർ യോഗത്തിൽവച്ചു ചോദിക്കുകയുണ്ടായി. ഈ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരംമുട്ടിയാണ് രണ്ട് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കേന്ദ്രം ഇന്ധന നികുതി കുറയ്ക്കാൻ തയാറായത്. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് അഞ്ചു മാസം അവശേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇന്ധനവില വർധിച്ചേക്കാം. അതാണ് യു.പി അടക്കമുള്ള അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കണ്ടത്. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇന്ധനവില വർധിപ്പിച്ചില്ല. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നുണ്ടായിരുന്നു. എന്നിട്ടും വിലവർധിപ്പിക്കാതിരുന്ന കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ധനവില തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരുന്നു. ഇന്ധനവിലയെ പണം ഒഴുകുന്ന സ്രോതസായും രാഷ്ട്രീയായുധവുമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. സാധാരണക്കാരന്റെ നിത്യജീവിത ദുരിതങ്ങളെ തൊട്ടറിയാൻ യാതൊരു ശ്രമവും നടത്തുന്നില്ല എന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.


2020 - 21 സാമ്പത്തിക വർഷത്തിൽ ഇന്ധന നികുതിയിനത്തിൽ 4,55,069 കോടിയാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. 2014 - 15ൽ ഇത് വെറും 1,72,065 കോടിയായിരുന്നു എന്നോർക്കണം.


രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് കേന്ദ്രം ഇന്ധനത്തെ കരുവാക്കുന്നതെങ്കിലും അതുകൊണ്ടുണ്ടാകുന്ന താൽക്കാലികാശ്വാസമെങ്കിലും സ്വന്തം ജനതക്ക് പകരട്ടെ എന്ന വിചാരം സംസ്ഥാന സർക്കാരിനുമില്ല. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച ഇന്ധന നികുതി ഭാഗികമായ കുറവ് വരുത്തിയത് സ്വാഗതാർഹമാണെന്ന് പറയുന്ന ധനമന്ത്രി, ഭാഗികമായി കുറച്ചതിന്റെ ഇളവ് സംസ്ഥാനത്തിനും പ്രയോജനപ്പെടാൻ സ്വന്തംനിലയ്ക്കുള്ള നികുതിയിൽ അൽപമെങ്കിലും ഇളവ് വരുത്തട്ടെ എന്നായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്. അത്തരമൊരു തീരുമാനമെടുത്തതിന് ശേഷം ഭീമമായ തോതിൽ നികുതി വർധന വരുത്തിയ കേന്ദ്ര സർക്കാർ നാമമാത്ര ഇളവ് വരുത്തിയെന്ന് വിമർശിക്കുന്നതിൽ ന്യായമുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ നയരാഹിത്യത്തെ വിമർശിക്കുന്നതോടൊപ്പം സ്വന്തം ജനതക്ക് വിലക്കയറ്റത്തിൽനിന്നും അൽപമെങ്കിലും ആശ്വാസം നൽകാൻ സ്വന്തം നിലയ്ക്കും ഇന്ധന എക്സൈസ് നികുതിയിൽ ഇളവ് വരുത്തുകയായിരുന്നു സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago