വിസ്മയ കേസ്; പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സമയമായതിന് ശേഷം മാത്രം കല്യാണം കഴിപ്പിക്കണമെന്ന് വിസ്മയയുടെ അമ്മ
കൊല്ലം: വിസ്മയ കേസില്‍ ഇന്നാണ് വിധി പ്രസ്താവിക്കുന്നത്. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂര്‍ത്തിയാകുന്ന മെയ് 23, 2022 ന് കേസില്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം. കേസില്‍, വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്മയയുടെ അമ്മ സജിത വി നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സമയമായതിന് ശേഷം മാത്രം കല്യാണം കഴിപ്പിക്കണം എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നും വിസ്മയയുടെ മാതാവ് പറഞ്ഞു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം തന്നെ ഭര്‍തൃപീഡനം സഹിക്കവയ്യാതെ 2021 ജൂണ്‍ 21 വിസ്മയ ആത്മഹത്യ ചെയ്തു.
വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂണ്‍ 22 ന് കുടുംബം രംഗത്ത് വന്നു. ജൂണ്‍ 22ന് തന്നെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജൂണ്‍ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."