128 മണിക്കൂറുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന കുഞ്ഞ്, മരിച്ചെന്ന് കരുതിയ മാതാവുമായി ഒന്നിക്കുന്നു, ഒരപൂര്‍വ പുനര്‍സംഗമം
അങ്കാറ: ഭൂകമ്പം കാര്‍ന്നെടുത്ത തുര്‍ക്കിയില്‍ നിന്നും ഒരപൂര്‍വ സംഗമത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭൂകമ്പത്തിന് പിന്നാലെ 128 മണിക്കൂറിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ രണ്ടു മാസം പ്രായമായ കുഞ്ഞിന് മാതാവിനെ തിരിച്ചു കിട്ടി. കുഞ്ഞിന്റെ മാതാവ് ഭൂചലനത്തില്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 54 ദിവസത്തിനു ശേഷം കുട്ടിയുടെ മാതാവിനെ കണ്ടെത്തിയെന്ന് ഉക്രൈന്‍ മന്ത്രിയാണ് വെളിപ്പെടുത്തിയത്.
കുഞ്ഞിന്റെ മാതാവ് ജീവിച്ചിരിക്കുന്നുവെന്നും മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഉക്രൈന്‍ മന്ത്രി അന്റോണ്‍ ഗെരാഷ്‌ഷെന്‍കോ ട്വീറ്റ് ചെയ്തു. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞിന്റെ മാതാവിനെ സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം തുര്‍ക്കി മാധ്യമങ്ങളും പുറത്തുവിട്ടു.
അത്ഭുതകരമായ അതിജീവനം എന്നാണ് മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. അരലക്ഷം പേരാണ് ഫെബ്രുവരി അവസാന വാരത്തിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്. ഈ നൂറ്റാണ്ടില്‍ ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് തുര്‍ക്കിയിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."