HOME
DETAILS
MAL
വിദേശത്ത് പോകേണ്ടവര്‍ക്ക് നാലാഴ്ച കഴിഞ്ഞാല്‍ രണ്ടാം ഡോസ് വാക്സിന്
backup
May 29 2021 | 04:05 AM
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനം.
ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പല വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പറും നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ സ്വന്തമായി വാങ്ങിയ വാക്സിന് സ്റ്റോക്കില്‍ നിന്നായിരിക്കും വാക്സിന് നല്‍കുക. വാക്സിനേഷനായി ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന് രേഖകള്‍, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവ പരിശോധിവ് ഉറപ്പുവരുത്തും.
വാക്സിന് നല്കുമ്പോള് യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്സിനേഷന് പോളിസി കൂടി പരിശോധിച്ച് വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഇവര്‍ക്ക് പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഡി.എം.ഒ നല്‍കും. വാക്സിനേഷന് വിവരങ്ങള്‍ ജില്ലകള്‍ പ്രത്യേകമായി രേഖപ്പെടുത്തും. നിലവില്‍ വാക്സിന് രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. ഈ സാഹചര്യത്തിലാണ് പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്കാന് ഡി.എം.ഒയെ ചുമതലപ്പെടുത്തിയത്.കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് നല്‍കേണ്ടത്. ഇത് വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെ അടുത്തിടെ സര്‍ക്കാര്‍ വാക്സിന് മുന്‍ഗണനാ പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."