ചീമേനി ജാനകി വധക്കേസ്: രണ്ട് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി നാളെ
കാസര്‍കോട്: ചീമേനി ജാനകി വധക്കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാംപ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവരാണ് കുറ്റക്കാര്‍. നാളെയാണ് ശിക്ഷവിധിക്കുക. അതേസമയം കേസിലെ രണ്ടാം പ്രതി റിനീഷിനെ ജില്ലാ സെക്ഷന്‍സ് കോടതി വെറുതെ വിട്ടു.
2017 ഡിസംബര്‍ 13-നായിരുന്നു ചീമേനി പുലിയന്നൂരിലെ വീട്ടില്‍ മോഷണത്തിനിടെ ജാനകി കൊല്ലപ്പെട്ടത്. ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികള്‍ ഭര്‍ത്താവ് ഭര്‍ത്താവ് കെ.കൃഷ്ണനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. വീട്ടില്‍നിന്ന് 17 പവനും 92,000 രൂപയും കവര്‍ന്നു. ഇതില്‍ രണ്ടുപേരെ സ്കൂളില്‍ ജാനകി പഠിപ്പിച്ചിരുന്നു.
ഒന്നാം പ്രതി വൈശാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതിന്റെ ബില്‍ ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അങ്ങനെയാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. കൃഷ്ണന്റെ കൈകള്‍ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡിഎന്‍എ ഫലവും സഹായകരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."