HOME
DETAILS

മിഹ്‌റജാനുല്‍ബിദായ നേരറിവ്: തലമുറയുടെ  നല്ല നാളേക്ക്

  
backup
May 30 2021 | 20:05 PM

651235498154314-2
കൊവിഡ് കാലത്തെ അധ്യയന വര്‍ഷവും റമദാന്‍ അവധിയും കഴിഞ്ഞ് നമ്മുടെ മദ്‌റസകളില്‍ വീണ്ടും പഠനമാരംഭിക്കുകയായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള 10289 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വീണ്ടും പഠനപ്രക്രിയകളില്‍ സജീവമാകും.  
 
ഏതു സന്ദിഗ്ധ ഘട്ടങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സക്രിയമായി ഉപയോഗപ്പെടുത്താനും വിജ്ഞാന സമ്പാദന, പ്രസരണത്തിനായി വിനിയോഗിക്കാനുമാണ് ഇസ്‌ലാമിക കല്‍പന. സമൂഹ വളര്‍ച്ച സാധ്യമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം വിദ്യാഭ്യാസ പ്രക്രിയകള്‍ക്കാണല്ലോ. വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കിയ മതം കൂടിയാണ് ഇസ്‌ലാം. അറിവിനെയും അറിവന്വേഷണത്തെയും മതത്തിന്റെ ആത്മാവായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിഷ്‌ക്രിയരായി കഴിയുകയും അക്രമവും അരാജകത്വവും ജീവിത ഭാഗമാക്കുകയും ചെയ്തിരുന്ന അറബികള്‍ക്ക് വെളിച്ചം പകര്‍ന്ന വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ആവശ്യപ്പെട്ടത് 'സൃഷ്ടിച്ച രക്ഷിതാവിന്റെ നാമധേയത്തില്‍ വായിക്കുക' എന്നായിരുന്നു. എന്റെ സമുദായത്തിലെ ഏറ്റവും താഴെ തട്ടിലുള്ള വ്യക്തിയുടെയും എന്റെയും ഇടയിലുള്ള അന്തരം പോലെയാണ് അറിവില്ലാത്തവന്റെയും പാണ്ഡിത്യമുള്ളവന്റെയും ഇടയിലുള്ള അന്തരമെന്നാണ് പ്രവാചകാധ്യാപനം. ഓരോ സമൂഹവും നശിച്ച് തുടങ്ങുമ്പോള്‍ അവരെ സംസ്‌കരിച്ചെടുക്കാന്‍ അല്ലാഹു പ്രവാചകന്മാരെ അയക്കാറുണ്ട്. സാമൂഹിക പദവിയോ, സാമ്പത്തിക സുസ്ഥിരതയോ, ജനങ്ങളെ കൈയിലെടുക്കാനുള്ള കാന്തിക ശക്തിയോ ആയിരുന്നില്ല അവരുടെ സുപ്രധാന ആയുധങ്ങള്‍. മറിച്ച്, വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത് പോലെ ദൈവിക വിജ്ഞാനത്തിന്റെ അപാരമായ സമ്പത്തും തദനുസൃതമായ മാതൃകാജീവിതവുമായിരുന്നു സ്വസമൂഹത്തെ സംസ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരുടെ പ്രധാന ആയുധം.
 
പ്രവാചകരുടെ അനന്തരാവകാശികളായ മതപണ്ഡിതരുടെയും ദൗത്യം ജ്ഞാനപ്രസരണമാണ്. ഈ ഉദാത്ത ദൗത്യത്തിന്റെ നിര്‍വഹണമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍. ജുമാ മസ്ജിദുകള്‍, നിസ്‌കാര പള്ളികള്‍, മദ്‌റസകള്‍, വിദ്യാഭ്യാസ ബോര്‍ഡ്,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മഹല്ല് ഫെഡറേഷന്‍, എസ്.വൈ.എസ്,എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, അറബിക് കോളജുകള്‍, ഇസ്‌ലാമിക് സെന്ററുകള്‍, സമന്വയ വിദ്യാകേന്ദ്രങ്ങള്‍, ഇസ്‌ലാമിക സര്‍വകലാശാല എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് മഹിതമായ ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനാണ്.
 
കേരളീയ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന വര്‍ത്തമാന ചൈതന്യത്തിന്റെയും മതകീയ പ്രബുദ്ധതയുടെയും ദിശനിര്‍ണയിക്കുന്നതില്‍ അടിത്തറയും അടിക്കല്ലുമായി വര്‍ത്തിച്ചത് ഇവിടത്തെ മദ്‌റസകളാണ്. കേരളത്തിനു പുറത്തോ വിവിധ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലോ മലയാളക്കരയിലേതു പോലെ ജനകീയവും സാര്‍വത്രികവും വ്യവസ്ഥാപിതവും ക്രിയാത്മകവുമായൊരു മദ്‌റസാ സംവിധാനം കണ്ടെത്തുക സാധ്യമല്ല.
 
1950 കള്‍ക്ക് ശേഷമാണ് വ്യവസ്ഥാപിത രീതിയിലുള്ള മദ്‌റസാ സംവിധാനം കേരളക്കരയില്‍ പുഷ്ടിപ്പെട്ടു വരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉന്നത ശീര്‍ഷരായ പണ്ഡിതവര്യരുടെ ആശീര്‍വാദത്തോടെ 1951 ല്‍ സ്ഥാപിതമായ വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണത്തോടെയായിരുന്നു ഇത്.  മലപ്പുറം ജില്ലയിലെ വാളക്കുളം  പുതുപ്പറമ്പ് ജുമാ മസ്ജിദില്‍ 1951ല്‍ നടന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രതിനിധി യോഗത്തിലാണ് പില്‍ക്കാല കേരളത്തിന്റെ മതകീയ ജീവിതം നിര്‍ണയിച്ചെടുത്ത മദ്‌റസാ പ്രസ്ഥാനത്തിന്റെ പിറവി സംഭവിക്കുന്നത്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്‍ദേശ പ്രകാരം വ്യവസ്ഥാപിത രീതിയില്‍ മദ്‌റസകള്‍ ആരംഭിക്കാന്‍ നേരത്തേത്തന്നെ ധാരണയിലെത്തിയിരുന്നുവെങ്കിലും മദ്‌റസകള്‍ സാര്‍വത്രികമായി പണിതുയര്‍ത്താനും സ്ഥാപനങ്ങള്‍ ഏകീകരിക്കാനും പാഠപുസ്തകങ്ങളും പരീക്ഷാ സമ്പ്രദായവും ഏര്‍പ്പെടുത്താനുമെല്ലാം പ്രസ്തുത യോഗത്തിലാണ് തീരുമാനമുണ്ടാകുന്നത്.
 
സുദീര്‍ഘവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തനങ്ങളുടെയും ആവിഷ്‌കാരങ്ങളുടെയും ഫലമായി, ഇന്ന് മദ്‌റസകള്‍ മുസ്‌ലിം കേരളത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളീയ മുസ്‌ലിം മാതൃക രാജ്യവ്യാപകമാക്കണമെന്ന തിരിച്ചറിവുണ്ടാകുന്നതും അതിനായുള്ള നീക്കങ്ങള്‍ നടന്നുവരുന്നതും. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെയും പൂര്‍വ വിദ്യാര്‍ഥികളായ ഹുദവികളുടെ കൂട്ടായ്മ 'ഹാദിയ'യുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നതും പ്രാഥമിക മദ്‌റസാ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നതും ഈയൊരു മഹിത ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന്നാണ്. നിലവില്‍ ഒന്‍പത് സംസ്ഥാനങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാര്‍ഥിനീ വിദ്യാര്‍ഥികളുമായി ഹാദിയയുടെ 785 മക്തബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 250 മക്തബുകള്‍ക്ക് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ആദ്യപടിയെന്നോണം അംഗീകാരവും നല്‍കി.
 
മഹിതവും സമാദരണീയവുമായ വിദ്യാഭ്യാസ പ്രക്രിയകളാണ് നമ്മുടെ മദ്‌റസാ സംവിധാനത്തിലൂടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വ്യക്തികളോടും സമുദായത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള, മതബോധവും പൗരബോധവുമുള്ള സമൂഹസൃഷ്ടിപ്പാണ് സമസ്ത ഇതിലൂടെ ലക്ഷീകരിക്കുന്നത്. നാടിന്റെ ശ്രേയസ്സും രാഷ്ട്രത്തിന്റെ യശസ്സും കാത്തുസംരക്ഷിക്കുന്നതും മതങ്ങളോടും സംസ്‌കാരങ്ങളോടും ആദരവ് പുലര്‍ത്തുന്നതുമായ മികവുറ്റൊരു തലമുറയുടെ ജന്മവും മദ്‌റസകള്‍ വഴി സാധ്യമാക്കുന്നു.
 
കഴിഞ്ഞകാലങ്ങളിലെ അധ്യയന വര്‍ഷാരംഭങ്ങള്‍ ഏറെ സന്തോഷദായകവും ആനന്ദനിര്‍ഭരവുമായിരുന്നു. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവേശന പരിപാടികളും പഠനാരംഭ ചടങ്ങുകളും തുടര്‍പ്രക്രിയകളും നടത്താനാണ് നാം തീരുമാനിച്ചിരിക്കുന്നത്. ലോകത്തെ വിദ്യാഭ്യാസസംവേദന സംരംഭങ്ങളെല്ലാം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍, അതിനെ ക്രിയാത്മകവും ഫലപ്രദവുമായി ഉപയോഗപ്പെടുത്താന്‍ അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധിക്കേണ്ടതുണ്ട്. കേവലം പാഠഭാഗങ്ങള്‍ വീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനു പകരം പ്രായോഗികപരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടാകണം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തര നിര്‍ദേശങ്ങളും നിരീക്ഷണവും ജാഗ്രതയും ഇതിനു അനിവാര്യമാണ്. ബഹുമുഖമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജീവസ്സുറ്റ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ ഉടമയാകാന്‍ മതവിജ്ഞാനം അനിവാര്യമാണെന്ന ബോധം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതുണ്ട്.
 
പുതിയ കാലത്ത് വിദ്യാര്‍ഥികളുടെ മനഃശാസ്ത്രം ഗ്രഹിച്ചുള്ള സമീപനങ്ങളാണ് അധ്യാപകില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉണ്ടായിരിക്കേണ്ടത്, ഓണ്‍ലൈന്‍ പഠനങ്ങള്‍ ശ്രമകരമല്ലെന്ന ബോധ്യം മാനേജ്‌മെന്റിനു ഉണ്ടാവരുത്. ഇതൊരു താത്കാലിക മാര്‍ഗം എന്നതിലപ്പുറം  സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെട്ട പുതിയ അനിവാര്യ സംവിധാനമാണെന്ന തിരിച്ചറിവോടെ, അധ്യാപകരുടെ സേവനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും മൂല്യം കല്‍പിക്കേണ്ടതുണ്ട്.
മദ്‌റസാ പ്രവേശനാരംഭത്തോടനുബന്ധിച്ച് 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 'മിഹ്‌റജാനുല്‍ബിദായ' ആഘോഷ പരിപാടികള്‍ ഇത്തവണയും നടക്കുകയാണ്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഇന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍ പഴങ്കുളങ്ങര ഇര്‍ശാദുല്‍ വില്‍ദാന്‍ സെക്കന്‍ഡറി മദ്‌റസയില്‍വച്ചാണ്. കേരളത്തിലും പുറത്തുമുള്ള ജില്ലാതല പരിപാടികള്‍ തൊട്ടടുത്ത ദിവസമാണ് - ഒന്നാം തീയതി ചൊവ്വ. മദ്‌റസാ സംവിധാനങ്ങളുടെ സുസ്ഥിരതക്കും പ്രശോഭിത ഭാവിക്കും സര്‍വരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. 
 
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റാണ് ലേഖകന്‍)
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago