HOME
DETAILS
MAL
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം
backup
August 21 2016 | 21:08 PM
മുക്കം: മലയോര മേഖലയില്‍ വ്യാപകമായി നടക്കുന്ന ഖന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് എ.ഐ.വൈ.എഫ് തിരുവമ്പാടി മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പട്ടു. പരിസ്ഥിതിയെ തകിടം മറിക്കുന്ന ഖനന പ്രവര്‍ത്തനം പരിശോധിക്കാനും നിയന്ത്രണമേര്‍പ്പെടുത്താനും അധികൃതര്‍ തയാറാവണം. ജില്ല പ്രസിഡന്റ് അജയ് ആവള ഉദ്ഘാടനം ചെയ്തു. അനില്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ.പ്രദീപ്കുമാര്‍, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി വിജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.കെ.രതീഷ് (സെക്രട്ടറി) ഫിബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."