സ്‌കൂള്‍ ഏകീകരണം ഒളിച്ചുകടത്തി; സര്‍ക്കാര്‍ പ്രിന്‍സിപ്പലിന് സ്‌കൂള്‍ പ്രവേശനോത്സവ ചുമതല
കല്‍പ്പറ്റ; പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പുകളെ മറികടന്ന് സ്‌കൂളുകള്‍ ഏകീകരിക്കുമെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍. ഈ അധ്യയന വര്‍ഷത്തിലേക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ കരട് സ്‌കൂള്‍ മാന്വലിലൂടെയാണ് സ്‌കൂള്‍ ഏകീകരണം സാധ്യമാക്കാനുള്ള നിര്‍ദേശം. ആദ്യഘട്ടമായി ഇന്ന് നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ മുഴുവന്‍ ചുമതലയും പ്രിന്‍സിപ്പലിന് നല്‍കിയിരിക്കുകയാണ്. ഇതാണ് വിവാദമായിരിക്കുന്നത്.
ഒന്നു മുതല്‍ 10 വരെ ഒരു ഡയരക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറിയും വി.എച്ച്.എസ്.ഇയും മറ്റ് രണ്ടു ഡയരക്ടറുമാരുടെ കീഴിലുമാണ് നടന്നുപോന്നിരുന്നത്. ഇതിനെ ഒരു ഡയരക്ടറുടെ കീഴിലാക്കി ഏകീകരണം നടത്താനുള്ള ശ്രമം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തിയെങ്കിലും അധ്യാപക സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധങ്ങള്‍ തിരിച്ചടിയായി. മാന്വലില്‍ 'ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍' എന്ന് പറയുന്നതും ഏകീകരണം അവസാന ഘട്ടത്തിലാണെന്നതിന്റെ സൂചനയാണെന്നും വിലയിരുത്തുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രിന്‍സിപ്പലിനാണ് സ്‌കൂളിന്റെ മുഴുവന്‍ ചുമതലയും ഉണ്ടാകുക. ഇതിനു കീഴില്‍ വരുന്ന ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലായി മാറ്റുമെന്നും ഘട്ടംഘട്ടമായി ഇദ്ദേഹെത്ത ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കുമെന്നും വിദ്യാഭ്യാസ വിചക്ഷണര്‍ ആരോപിക്കുന്നു. എന്നാല്‍, നിലവില്‍അമിതജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ മൊത്തം ചുമതല കൂടി വഹിക്കേണ്ടി വരുന്നത് പഠന നിലവാരത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."