HOME
DETAILS

അബുദാബി പുതുക്കിയ സ്‌കൂൾ ഫീസ് നിരക്ക് ഇങ്ങനെ? പരമാവധി 3.94 ശതമാനം വർധന

  
backup
April 11, 2023 | 2:58 PM

abudhabi-new-school-fees-structure

അബുദാബി: പ്രവാസികൾക്ക് ഉൾപ്പെടെ അധികഭാരമാകുന്ന തരത്തിൽ ഫീസ് ഘടന വർധിപ്പിച്ച് അബുദാബി. 2023 - 24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനുള്ള അംഗീകൃത ഘടനായാണ് പ്രഖ്യാപിച്ചത്. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജ് (എഡിഇകെ) ആണ് ഘടന പുറത്തുവിട്ടത്. വിദ്യാഭ്യാസ ചെലവ് സൂചികയുടെ (ഇസിഐ) ഫലങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

സ്‌കൂളുകളുടെ റാങ്ക് അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർധന. 2021 - 22 അധ്യയന വർഷത്തിലെ പരിശോധനകളിൽ മികച്ച റാങ്ക് നേടിയ സ്‌കൂളുകൾക്ക് പുതിയ അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാം. ഇത്തരത്തിൽ പരമാവധി 3.94 ശതമാനം വരെ വർധിപ്പിക്കാനാണ് അവസരം. വെരിഗുഡ്: 3.38 ശതമാനം, ഗുഡ്: 2.81 ശതമാനം, അക്സപ്റ്റബിൾ, വീക്ക്, വെരി വീക്ക് എന്നിങ്ങനെ റേറ്റിങ് സ്റ്റാൻഡേർഡ് അടിസ്ഥാനപ്പെടുത്തിയാണ് ഫീസ്.

ഏറ്റവും പുതിയ ഇർതിഖാ പരിശോധനാ ഫലങ്ങൾ അനുസരിച്ച് 11 സ്‌കൂളുകൾ ഔട് സ്റ്റാൻഡിങ്, 37 സ്കൂളുകൾ വെരിഗുഡ്, 85 സ്കൂളുകൾ ഗുഡ്, 63 സ്കൂളുകൾ അക്സപ്റ്റബിൾ, 1 സ്കൂൾ വീക്ക് എന്നിങ്ങനെയാണ് റാങ്ക് ലഭിച്ചിട്ടുള്ളത്. ട്യൂഷൻ ഫീസ് വർധനവിന് യോഗ്യത നേടുന്നതിന് സ്കൂൾ കുറഞ്ഞത് മൂന്നു വർഷമെങ്കിലും പ്രവർത്തിക്കുകയും അംഗീകൃത പുതുക്കിയ ഫീസ് ഘടന പാലിക്കുകയും വേണം.

കോവിഡ്19 കാലയളവിൽ രക്ഷിതാക്കളെ പിന്തുണയ്ക്കുന്നതിനായി ട്യൂഷൻ ഫീസ് മൂന്നു വർഷത്തേയ്ക്ക് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ തീരുമാനം മാറ്റിയതിനെ തുടർന്നാണ് പ്രഖ്യാപനം.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  3 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  3 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  3 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  3 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  3 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  3 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  3 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  3 days ago