ബക്രീദ്-ഓണം ഫെയറിന് വടകരയില്‍ തുടക്കം
വടകര: സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ കോഴിക്കോട് ശാഖയായ കൈരളി ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് ഓണം-ബക്രീദ് ഫെയറിന് വടകര ബി.എഡ് സെന്റര്‍ ഗ്രൗണ്ടില്‍ തുടക്കമായി. വടകര നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. സതീഷ് (കുമാര്‍ സണ്‍സ് ജ്വല്ലറി വടകര) ആദ്യ വില്‍പന നിര്‍വഹിച്ചു.
സി.കെ ഗിരീഷന്‍, ആര്‍. പ്രേമാകുമാരി, രാജന്‍, കെ.പി രവീന്ദ്രന്‍ സംസാരിച്ചു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കലാകാരന്മാരുടെയും സ്റ്റാളുകള്‍ മേളയിലുണ്ട്. കരകൗശല കൈത്തറി കലാകാരന്മാര്‍ക്ക് ഇടത്തരക്കാരില്ലാതെ നേരിട്ടു വിപണണം ചെയ്യാനുള്ള വേദിയാണ് ഫെയര്‍. ഈട്ടിയിലും തേക്കിലും തീര്‍ത്ത ശില്‍പങ്ങള്‍, ആറന്മുള കണ്ണാടി, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, കോട്ടണ്‍ സാരികള്‍, ലേഡീസ് ടോപ്പുകള്‍, തിരുപ്പൂര്‍ ഗാര്‍മെന്റ്‌സ്, ഖാദി ഷര്‍ട്ടുകള്‍, കുര്‍ത്ത, പൈജാമ തുടങ്ങി നിരവധി കൈത്തറി കരകൗശല ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."