ലക്ഷദ്വീപ്: പ്രമേയം പാസായത് പ്രതിപക്ഷ ഭേദഗതികളോടെ
തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളായ എന്‍. ശംസുദ്ദീന്‍, അനൂപ് ജേക്കബ്, പി.ടി തോമസ് എന്നിവര്‍ ഉന്നയിച്ച ഭേദഗതികള്‍ അംഗീകരിച്ചാണ് ലക്ഷദ്വീപ് സംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കിയത്.
ജമ്മു- കശ്മീരിനെ വെട്ടി മുറിച്ചതും സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതും പൗരത്വ നിയമ ഭേദഗതിയുമെല്ലാം അത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നുള്ള ഭേദഗതി അംഗീകരിക്കുകയും സംഘ്പരിവാറും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരും എന്ന ഭേദഗതി പ്രമേയത്തില്‍ അന്തര്‍ലീനമായതിനാല്‍ അംഗീകരിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണമെന്നുള്ള ഭേദഗതി വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഭേദഗതിയോടെ അംഗീകരിച്ചു.ടിബറ്റില്‍ കടന്നുകയറി ഒരു സംസ്‌കാരത്തെ കമ്യൂണിസ്റ്റ് ചൈന എങ്ങനെയാണോ ഇല്ലായ്മ ചെയ്തത്, അതിനു സമാനമായ നടപടിയാണ് ലക്ഷദ്വീപില്‍ ഇന്നു നടന്നുക്കുന്നതെന്ന് ഭേദഗതി ഉന്നയിച്ച് പി.ടി. തോമസ് പറഞ്ഞു. പ്രമേയത്തിന്റെ ആദ്യ ഖണ്ഡികയില്‍ ചരിത്രപരമായും സാംസ്‌കാരികമായുമുള്ള എന്നതിനു പകരം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും എന്ന് ചേര്‍ക്കണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ചു.'നടപടിക്രമങ്ങള്‍ അവിടുത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊള്ളുന്നു എന്നുമാണ്' എന്നുള്ളതിന് പകരം 'കേന്ദ്രസര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച് കൈക്കൊള്ളുന്നു' എന്ന് ചേര്‍ക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നതിനു പകരം കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ എന്നു പറയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. അനൂപ് ജേക്കബ് ഉന്നയിച്ച രണ്ടു ഭേദഗതികളും അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."