
കമ്മ്യൂണിസ്റ്റ് ചൈനയിലെ ഉയ്ഗൂര്‍ ജീവിതങ്ങള്‍
യു.എം മുഖ്താർ
ഉയ്ഗൂർ വംശജനായ ബെഹ്തിയാർ അബ്ദു വെലി സിൻജിയാങിലെ ദേശീയപ്രശസ്തനായ റഫറിയും സർവകലാശാല കായികപരിശീലകനുമാണ്. സർവകലാശാലയിലെ 19 അധ്യാപക, അനധ്യാപകർക്കൊപ്പം ബെഹ്തിയാറിനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തുവെന്ന തലക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തയായിരുന്നു. വാർത്ത വായിച്ചുനോക്കുമ്പോൾ അറസ്റ്റ് നടന്നത് 2017ൽ.! പക്ഷേ, ദേശീയതലത്തിലുള്ള കായികരംഗത്തെ വ്യക്തിയായ ബെഹ്തിയാർ അടക്കമുള്ള സർവകലാശാലാ ജീവനക്കാർ അറസ്റ്റിലായ വിവരം പുറംലോകമറിയാൻ അഞ്ചുവർഷം വേണ്ടിവന്നു, ഇന്റർനെറ്റ് യുഗത്തിൽ! മധ്യാഫ്രിക്കൻ രാജ്യങ്ങളിലെ ഉൾഗ്രാമങ്ങളിലുള്ള സംഭവങ്ങൾ പോലും മണിക്കൂറുകൾക്കുള്ളിൽ പുറത്തറിയുമ്പോഴാണ് ഈ വാർത്ത മാത്രം വൈകിവന്നതെന്ന് ഓർക്കണം. ഉയ്ഗൂർ മുസ്‌ലിംകളോട് ചൈനീസ് ഭരണകൂടം ചെയ്യുന്ന കിരാതനടപടികൾ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറ ഭേദിച്ച് ഇങ്ങനെ വല്ലപ്പോഴും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. വന്നുകൊണ്ടിരിക്കുന്ന വാർത്തകളും ചിത്രങ്ങളും ദൃശ്യങ്ങളുമാകട്ടെ അങ്ങേയറ്റം മനസ് മരവിപ്പിക്കുന്നതും.
'തടവ്, രാപ്പകലില്ലാതെ നിരീക്ഷണം, ചൈനീസ് വാഴ്ത്തുപാട്ട് പഠിക്കൽ, വന്ധ്യംകരണം, മർദനം, ലൈംഗികാതിക്രമം, ഉറക്കമില്ലായ്മ, ശാരീരിക മാനസിക പീഡനം... ഇതാണ് ക്യാംപിലെ ദിനചര്യ. എല്ലാവരെയും നശിപ്പിക്കൽ മാത്രമാണ് ലക്ഷ്യം'- ചൈനയുടെ തടവറയിൽനിന്ന് മോചിതയായ 42കാരി തുർസുനെ സിയാവുദ്ദീന്റെ വാക്കുകളാണിത്. അർധരാത്രി വനിതാ സെല്ലുകളിലെത്തി സ്ത്രീകളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന പുരുഷഗാർഡുമാരെക്കുറിച്ച് തുർസിനെ പറയുന്നുണ്ട്. തടവറ മാറ്റുന്നതിനോ മറ്റോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് തന്റെ ഊഴമെത്തിയതോടെ, അരക്കെട്ട് തകർന്ന് മരവിച്ചുകിടന്നപ്പോൾ മാത്രമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനെന്ന് അവർ മനസിലാക്കിയത്. ശാരീരിക ബന്ധത്തിലേർപ്പെടുക മാത്രമല്ല, ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കി. അങ്ങനെ പുരുഷഗാർഡുകൾ എടുത്തുകൊണ്ടുപോയ യുവതി പിന്നീട് സംസാരിച്ചിട്ടേയില്ലെന്നും തുർസുനെ ബി.ബി.സിയോട് പങ്കുവയ്ക്കുന്നുണ്ട്. വയറിനേറ്റ ചവിട്ടുമൂലം തുടർച്ചയായി രക്തസ്രാവം ഉണ്ടായതിനാൽ തുർസുനെക്ക് ഗർഭശേഷിയും നഷ്ടമായി.
11 ദശലക്ഷം ഉയ്ഗൂർ മുസ്‌ലിംകൾ താമസിക്കുന്ന ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങിനെ 1949ലാണ് ചൈന തങ്ങളുടെ കോളനിയാക്കി മാറ്റിയത്. അന്നുമുതൽ തുടങ്ങിയതാണ് അവിടെയുള്ള തദ്ദേശീയരായ ഉയ്ഗൂർ മുസ്‌ലിംകളുടെ ദുരിതകാലവും. സിൻജിയാങ് സ്വയംഭരണ പ്രവിശ്യയാണെങ്കിലും ഒരിക്കലും ആ അവകാശം ചൈനീസ് ഭരണകൂടം വകവച്ചുകൊടുത്തിട്ടില്ല. 1990കളിലാണ് ഉയ്ഗൂർ മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തിൽ ചൈന പരസ്യമായി ഇടപെട്ടു തുടങ്ങിയത്. പരസ്യമായി മതാനുഷ്ഠാനങ്ങൾ ആചരിക്കുന്നതിനു വിലക്കേർപ്പെടുത്തി. നിരവധി പള്ളികൾ അടച്ചിട്ടു, പലതും വാണിജ്യ കെട്ടിടങ്ങളാക്കി മാറ്റി. ഇതിനായി പള്ളികൾ പുതുക്കിപ്പണിത് രൂപാന്തരം ചെയ്യപ്പെട്ടു. കൊടിയ പീഡനങ്ങളിലൂടെ ഉയ്ഗൂർ മുസ്‌ലിംകളുടെ അടയാളങ്ങളെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു അടയാളവും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ ഉയ്ഗൂർ മുസ്‌ലിംകൾക്ക് അവകാശമില്ല. വിശ്വാസത്തെയും സംസ്‌കാരത്തെയും ഉപേക്ഷിക്കാത്ത ഉയ്ഗൂർ വംശജരെ റീ എജ്യുക്കേഷൻ (പുനഃവിദ്യാഭ്യാസം) ക്യാംപുകൾ എന്നു വിളിപ്പേരുള്ള തടങ്കൽപ്പാളയങ്ങളിൽ അടക്കപ്പെടുകയാണ്. മർദനത്തിലൂടെ വിശ്വാസത്തിൽനിന്ന് പുറത്തുകടത്തുകയാണ് ചെയ്യുന്നതെങ്കിലും തീവ്രവാദത്തിൽനിന്ന് മുക്തരാക്കുകയാണ് ലക്ഷ്യമെന്നാണ് ചൈനയുടെ വാദം.
ഉയ്ഗൂർ വംശജരിൽ പത്തിലൊന്നു പേരും തടവിലാണ്. യുവജനങ്ങളിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മൂന്നിലൊന്നു പേരും. യാതൊരു മതാനുഷ്ടാനങ്ങളും പാടില്ല. എന്നും ചൈനീസ് ദേശസ്‌നേഹ ഗാനങ്ങൾ ഉരുവിടണം. ചൈനയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രസിഡന്റ് സി ജിൻപിങ്ങിന്റെയും ചരിത്രങ്ങളും പഠിക്കണം. അതിനുള്ള പുസ്തകങ്ങളാവും ആദ്യം തടവുകാർക്കു ലഭിക്കുക. ക്യാംപുകളിലേക്ക് പോകാൻ തയാറാവാത്തവരെ ജയിലിലേക്കു മാറ്റും. വഴങ്ങാത്തവർ 'നിർബന്ധിത അപ്രത്യക്ഷ'മാവലിന് വിധേയമാവും.
ഉയ്ഗൂർ മുസ്‌ലിംകൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന കാര്യത്തിൽ യു.എന്നിനും യു.എസിനും ബ്രിട്ടനുമൊന്നും യാതൊരു സംശയവുമില്ല. അവർ പലപ്പോഴായി ഇക്കാര്യം വ്യക്തമാക്കിയതുമാണ്. എന്നാൽ ബദ്ധവൈരിയായ ചൈനയ്‌ക്കെതിരേ ഉപയോഗിക്കാവുന്ന രാഷ്ട്രീയ ആയുധം എന്ന നിലയിലെങ്കിലും ഉയ്ഗൂർ വിഷയം കൈകാര്യം ചെയ്യുന്നതിൽ യു.എസ് പരാജയപ്പെടുകയാണ്. 2019 ഡിസംബറിൽ യു.എസ് ജനപ്രതിനിധിസഭ ഉയ്ഗൂർ വിഷയത്തിൽ അനുകൂല നിയമം പാസാക്കിയിരുന്നു. അതും ഒരംഗത്തിന്റെ മാത്രം എതിർപ്പോടെ. ആ ബില്ല് ഇപ്പോഴും അംഗീകാരത്തിനായി യു.എസ് പ്രസിഡന്റിന്റെ മേശപ്പുറത്താണ്.
ചൈന സൈനിക, സാമ്പത്തിക ശക്തിയിലും ജനസംഖ്യയിലും ലോകത്ത് മുന്നിൽനിൽക്കുന്ന രാജ്യമാണ്. അതേസമയം തന്നെ രഹസ്യങ്ങളുടെയും നിഗൂഢതകളുടെയും കൂടി രാജ്യമാണത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഗൂഗിൾ, യൂടൂബ്, ജി മെയിൽ തുടങ്ങിയ സൈറ്റുകളും ആപ്പുകളുമെല്ലാം അവിടെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ഒട്ടുമിക്ക രാജ്യാന്തര മാധ്യമങ്ങളുടെയും വാർത്താ ഏജൻസികളുടെയും പേജുകളും ചൈനയിൽ ലഭ്യമല്ല. അതിനാൽ രാജ്യത്ത് എന്തുനടന്നാലും ഭരണകൂടം തീരുമാനിക്കണം, അതു പുറംലോകത്ത് എത്താൻ. ഉയ്ഗൂർ മുസ്‌ലിംകളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തതിനു കഴിഞ്ഞവർഷം മാർച്ചിലാണ് ബി.ബി.സിയെ ബ്ലോക്ക് ചെയ്തത്.
ഇറാഖ് അധിനിവേശ സമയത്ത് കുപ്രസിദ്ധമായ അബൂഗുറൈബ് തടവറയിൽ യു.എസ് സൈന്യം നടത്തിയ ക്രൂരതകൾക്ക് സമാനമാണ് ഉയ്ഗൂർ വംശജരോട് ചൈന ചെയ്യുന്നത്. അബൂഗുറൈബിൽ തടവുകാരെ വിവസ്ത്രരാക്കി അട്ടിയിട്ട് അതിനുമുകളിൽ സൈന്യം കയറിയിരിക്കുന്നതിന്റെയും ബന്ധിക്കപ്പെട്ട തടവുപുള്ളിയുടെ നേരെ നായയെ വിടുന്നതിന്റെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കണ്ട് ലോകം നടുങ്ങിയതാണ്. യു.എസിന്റെ അത്ര 'സുതാര്യ'മല്ല ചൈനയിലെ കാര്യങ്ങൾ. അതിനാൽ ഉയ്ഗൂർ വംശജരോട് എന്തെല്ലാമാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നതെന്ന വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
സിൻജിയാങ് പൊലിസ് ഫയൽസ് എന്ന വെബ്‌സൈറ്റ് ആണ് ഉയ്ഗൂർ വംശജരുടെ തടവുജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭാഗികമെങ്കിലും പുറത്തുകൊണ്ടുവന്നത്. വെബ്‌സൈറ്റിൽ 2,800 തടവുകാരുടെ ചിത്രങ്ങളുണ്ട്. 15 മുതൽ 73 വയസു വരെ പ്രായമുള്ള സ്ത്രീകളുൾപ്പെടെയുള്ളവർ. എല്ലാവരും ഉയ്ഗൂർ മുസ്‌ലിംകളാണ്. വിശ്വാസികളായതിനാൽ തടവിലാക്കപ്പെട്ടവർ. എന്നാൽ തടവറയിൽനിന്നുള്ള അവരുടെ ചിത്രങ്ങളിൽ താടിരോമങ്ങളൊന്നുമില്ല. സ്ത്രീകളാവട്ടെ തലമുടി മറച്ചിട്ടുമില്ല. മുസ്‌ലിം സ്വത്വങ്ങൾ എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. സോവിയറ്റ് യൂനിയൻ തകർന്നപ്പോൾ ആദ്യം രക്ഷപ്പെട്ടത് മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളായിരുന്നു. അത് എന്തുകൊണ്ട് സംഭവിച്ചുവെന്നത് ഉയ്ഗൂർ മുസ്‌ലിംകളോടുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളിൽനിന്ന് വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 16 minutes ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 44 minutes ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 2 hours ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 2 hours ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• 2 hours ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 2 hours ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 2 hours ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 2 hours ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 2 hours ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 3 hours ago
സ്കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 3 hours ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 3 hours ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 3 hours ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 3 hours ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 5 hours ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 5 hours ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 5 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 5 hours ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 4 hours ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 4 hours ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 4 hours ago