HOME
DETAILS
MAL
അവകാശ സംരക്ഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണം: ജിഫ്രി തങ്ങള്‍
backup
May 31 2021 | 22:05 PM
തിരൂര്‍: എല്ലാ വിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഏതൊരു വിഭാഗത്തിന്റെയും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. സാഹോദര്യവും മൈത്രിയും തകരാതെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."