HOME
DETAILS

കുഴല്‍പ്പണക്കേസ്; മുറിയെടുത്തത് നേതാക്കളുടെ നിര്‍ദേശത്താലെന്ന് ബി.ജെ.പി ഓഫിസ് സെക്രട്ടറി

  
backup
May 31, 2021 | 10:07 PM

5210-56788641535

 

തൃശൂര്‍: കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കുഴല്‍പ്പണവുമായെത്തിയ സംഘത്തിന് മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി സതീശ് അന്വേഷണസംഘത്തിനു മൊഴി നല്‍കി.
സതീശ് ഇന്നലെയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. കാറില്‍ പണംകടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും സഹായി റഷീദിനും തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സതീശിന്റെ മൊഴി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് മുറി നല്‍കിയതെന്ന് നേരത്തെ ലോഡ്ജ് ജീവനക്കാരന്‍ പൊലിസിനു മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സതീശിനെ വിളിപ്പിച്ചത്.


പണവുമായി വന്ന ധര്‍മരാജനും കൂട്ടാളികള്‍ക്കും മുറി ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ഏപ്രില്‍ രണ്ടിന് തൃശൂര്‍ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമില്‍ രണ്ടു മുറികളാണ് ബുക്ക് ചെയ്തത്. മുറികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ലായിരുന്നെന്നും നാലുമാസം മുമ്പ് മാത്രമാണ് ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. നേരത്തെ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സതീശിന്റെ നിര്‍ണായക മൊഴിയോടെ പണവുമായോ പണം കവര്‍ന്ന സംഭവത്തിലോ പാര്‍ട്ടിക്കോ നേതാക്കള്‍ക്ക് ബന്ധമില്ലെന്ന ബി.ജെ.പി വാദം പൊളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും വിളിപ്പിക്കും. കൂടുതല്‍ നേതാക്കളിലേക്കും അന്വേഷണം നീങ്ങുകയാണെന്ന സൂചനയും അന്വേഷണസംഘം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിയലിൽ; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  2 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  2 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  2 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  2 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  2 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  2 days ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  2 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  2 days ago