HOME
DETAILS

കാവി അജന്‍ഡ അനുവദിക്കില്ല

  
backup
May 31, 2021 | 10:08 PM

65156481543562536-2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് കേരളത്തിന്റെ കരുതലും സ്‌നേഹവും. ദ്വീപില്‍ നടക്കുന്ന കാവിവല്‍കരണശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്.


ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നീക്കം ചെയ്യണമെന്നും ദ്വീപ് ജനതയുടെ ജീവനും ഉപജീവനത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഒന്നടങ്കം ഡസ്‌കിലടിച്ച് അംഗീകരിച്ചാണ് പാസാക്കിയത്. ലക്ഷദ്വീപിന്റെ സാമൂഹ്യ, സാംസ്‌കാരിക സവിശേഷതകള്‍ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പറഞ്ഞു.


ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയ വികലമായ ഉത്തരവുകള്‍ കാരണം ലക്ഷദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മുഖ്യമന്ത്രി വിവരിച്ചു.


ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കര്‍ത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുളള ശ്രമങ്ങളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തില്‍ ഉണ്ടാകുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഗോവധ നിരോധനം എന്ന സംഘ്പരിവാര്‍ അജന്‍ഡ പിന്‍വാതിലിലൂടെ നടപ്പാക്കുന്നു. ഇത് അനുവദിക്കാനാവില്ല. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയുണ്ടായി.


പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപ് ജനത സ്വീകരിക്കുന്നത്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായ ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയെ നേരിടാന്‍ മുന്‍കൂട്ടി തയാറെടുപ്പുകളും നടത്തുന്നു. സ്വേച്ഛാധിപത്യപരമായ ഭരണരീതിയാണ് ഇതിലൂടെ വികസിച്ചുവരുന്നത്.ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായ മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തകര്‍ത്തു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഗോവധ നിരോധനമെന്ന സംഘ്പരിവാര്‍ അജന്‍ഡ പിന്‍വാതിലിലൂടെ നടപ്പിലാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുകയാണ്.രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സമീപനം രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. അതുവഴി ദ്വീപിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ജനാധിപത്യാവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുക.


ലക്ഷദ്വീപ് സംഘ്പരിവാര്‍ അജന്‍ഡയുടെ പരീക്ഷണശാലയായി മാറ്റുകയാണ്. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘ്പരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രമേയം പറയുന്നു.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കക്ഷിനേതാക്കളായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ് എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  a month ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  a month ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  a month ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  a month ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  a month ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  a month ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  a month ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  a month ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  a month ago