HOME
DETAILS

നിങ്ങള്‍ നോക്കിക്കോ അവന്‍ 1000 കരിയര്‍ ഗോള്‍ തികയ്ക്കും; ഹാലണ്ടിനെ പുകഴ്ത്തി മുന്‍ ചെല്‍സി താരം

  
backup
April 12 2023 | 06:04 AM

haaland-will-score-thousand-carrer-goal-saidjoe-cole

ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബയേണിനെ തകര്‍ത്ത് മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. മത്സരം 27 മിനിട്ട് പിന്നിട്ടപ്പോള്‍ റോഡ്രി നേടിയ ഗോളില്‍ മുന്നിലെത്തിയ സിറ്റി, കളിയുടെ രണ്ടാം പാദത്തില്‍ ബെര്‍ണാഡോ സില്‍വ, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ നേടിയ ഗോളില്‍ ബയേണിനെ തകര്‍ത്തെറിയുകയായിരുന്നു.

എത്തിഹാദില്‍ വെച്ച് നടന്ന മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതോടെ ഇനി ബയേണിന്റെ മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തില്‍ കൂടുതല്‍ കൃത്യതയോടെ തന്ത്രങ്ങള്‍ മെനയാന്‍ പെപ്പ് ഗ്വാര്‍ഡിയോളക്കും കൂട്ടര്‍ക്കുമാകും. ബയേണിനെതിരെ ഗോള്‍ നേടിയതോടെ തന്റെ ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ നേട്ടം 34ലേക്കെത്തിക്കാന്‍ ഹാലണ്ടിനായി.

എന്നാല്‍ ഹാലണ്ട് ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും സമ്പൂര്‍ണനായികൊണ്ടിരിക്കുകയാണെന്നും താരം കരിയറില്‍ ആയിരം ഗോള്‍ തികക്കുമെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ചെല്‍സി താരമായ ജോ കോള്‍.

ബയേണ്‍ മ്യൂണിക്കിനെതിരായ സിറ്റിയുടെ മത്സരശേഷം ബി.ടി സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയായിരുന്നു ഹാലണ്ടിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ ജോ കോള്‍ തുറന്ന് പറഞ്ഞത്.

'ഹാലണ്ട് ഓരോ മത്സരങ്ങള്‍ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവന്‍ കൂടുതല്‍ കൂടുതല്‍ പരിപൂര്‍ണനായിക്കൊണ്ടിരിക്കുന്നു,' ജോ കോള്‍ പറഞ്ഞു.
'ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ അവന്‍ ആയിരം കരിയര്‍ ഗോള്‍ തികക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം,' ജോ കോള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ സീസണില്‍ 39 മത്സരങ്ങളില്‍ നിന്നും സിറ്റിക്കായി 45 ഗോളുകള്‍ സ്വന്തമാക്കാന്‍ ഹാലണ്ടിന് സാധിച്ചിട്ടുണ്ട്.
ഏപ്രില്‍ 15ന് ലെസ്റ്റര്‍ സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം

Kerala
  •  a month ago
No Image

മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി

Football
  •  a month ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  a month ago
No Image

സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍

Kerala
  •  a month ago
No Image

ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് 

qatar
  •  a month ago
No Image

കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്

uae
  •  a month ago
No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  a month ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  a month ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  a month ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  a month ago