HOME
DETAILS

ഒരുമിച്ചുള്ള പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം സംഘടനകള്‍

ADVERTISEMENT
  
backup
June 02 2021 | 20:06 PM

5410125510-2


കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദ് ചെയ്ത കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി മുസ്‌ലിം സംഘടനകള്‍.


കഴിഞ്ഞ ദിവസം പതിമൂന്നോളം സംഘടനകള്‍ സംയുക്തമായി ഒപ്പുവച്ച നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ആശയപരമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സാമുദായിക വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് മുസ്‌ലിം സംഘടനകള്‍. സമുദായത്തിന് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഇതര സമുദായത്തിനു സര്‍ക്കാര്‍ വിട്ടുനല്‍കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു. പിന്നോക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും മുന്നോട്ട് കൊണ്ടുവരാന്‍ പദ്ധതികള്‍ വേണമെന്നും എന്നാല്‍ ഒരു സമുദായത്തിനു സര്‍ക്കാര്‍ പഠനപ്രകാരം നല്‍കിയവ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് സംഘടനകളെല്ലാം സ്വീകരിച്ചത്.


കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി രാഷ്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും കോടതിയില്‍ അപ്പീല്‍ പോകുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. സാമുദായിക സൗഹാര്‍ദം തകരാതെ സംരക്ഷരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സാമുദായിക സംഘടകളുടെ യോഗം വിളിക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മൂന്ന് വിഭാഗം മുജാഹിദ് സംഘടനാ നേതാക്കള്‍, ജമാഅത്തെ ഇസ്‌ലാമി അമീര്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ,് എം.ഇ.എസ്, എം.എസ്.എസ്, മെക്ക എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.ഹൈക്കോടതിയുടെ വിധി ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുക, സമുദായത്തിനു ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, മദ്‌റസാധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദത്തില്‍ ഉന്നയിച്ചിരിക്കുന്നത്.


മുസ്‌ലിം സംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം ഒരോ സംഘടനകളും അവരുടെ പ്രാസ്ഥാനിക പ്ലാറ്റ്‌ഫോമുകളിലും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടങ്ങിക്കഴിഞ്ഞു.


സമസ്തയുടെ നേതൃത്വത്തിലുള്ള സംവരണ സമിതിയാണ് സമസ്തയുടെ പ്രതിഷേധ പരിപാടികള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  a minute ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  17 minutes ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  33 minutes ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  an hour ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  2 hours ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  2 hours ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  2 hours ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  2 hours ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  2 hours ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  2 hours ago