HOME
DETAILS

വാക്‌സിന്‍; കേന്ദ്രനിലപാട് പക്ഷപാതമെന്ന് സുപ്രിംകോടതി

  
backup
June 02, 2021 | 8:54 PM

6521025846512-2

 

ന്യൂഡല്‍ഹി: 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രഥമദൃഷ്ട്യാ പക്ഷപാതപരമാണെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിക്ക് പറ്റില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം വാക്‌സിനെന്ന നിലപാട് തുല്യതയെന്ന അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.


നിരക്ഷരര്‍, കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍, ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്‍ സാധ്യമല്ല. വാക്‌സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ 44 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേയെന്നും സുപ്രിംകോടതി ചോദിച്ചു.


35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കണം. വാക്‌സിന്‍ നയം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും കോടതി മുന്‍പാകെ വ്യക്തത വരുത്തണം. നിലപാട് രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കണം. പൗരന്‍മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 31ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വാക്‌സിനുകളുടെ വാങ്ങല്‍ ചരിത്രമടക്കമുള്ള മുഴുവന്‍ വിവരങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് സമര്‍പ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് 5 എന്നിവയുടെ വില, സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ തീയതി, കമ്പനി ഡോസുകള്‍ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പൗരന്‍മാര്‍ക്ക് അടുത്ത മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ നല്‍കുന്നതെങ്ങനെയെന്നും അറിയിക്കണം. നഗര, ഗ്രാമീണ മേഖലകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ പൂര്‍ണ വിവരം വേണം. ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് കൈമാറണം.


സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കണം. മ്യൂകോര്‍മൈകോസിസിനുളള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  7 minutes ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  40 minutes ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  an hour ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  an hour ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  an hour ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  an hour ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  an hour ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  2 hours ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  3 hours ago