ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എമിറേറ്റുകള്‍ സന്ദര്‍ശിച്ചു
ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് വിവിധ എമിറേറ്റുകളില്‍ പര്യടനം നടത്തി. ഷാര്‍ജ, അജ്മാന് ഭരണാധികാരികളെ പ്രസിഡന്റ് സന്ദര്‍ശിച്ചു. സാഹോദര്യ ബന്ധം പുതുക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കൗണ്‍സില്‍ അംഗങ്ങളായ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി എന്നിവരെ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചത്.വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസം ഖസ്ര് അല്‍ ദൈദില്‍ പൗരസമൂഹവുമായയും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അല്‍ ബദീഅ് പാലസിലാണ് ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഷാര്‍ജ കിരീടവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി തുടങ്ങി നിരവധി പ്രമുഖരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായി.
അജ്മാന് റൂളേഴ്സ് കോര്‍ട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശൈഖ് മുഹമ്മദും അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദും വിവിധ വിഷയങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."