അർജുൻ ടെണ്ടുല്‍ക്കര്‍ ഐ.പി.എല്ലില്‍ പരാജയമോ? ഉത്തരവുമായി സേവാഗും ശ്രീശാന്തും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.
സച്ചിന്റെ ടീമായിരുന്ന മുംബൈ ഇന്ത്യന്‍സിനായായിരുന്നു അര്‍ജുന്റെ ഐ.പി.എല്‍ അരങ്ങേറ്റം. കൊല്‍ക്കത്തക്കെതിരെ അരങ്ങേറിയ അര്‍ജുന്‍ രണ്ട് ഓവറില്‍ ബൗള്‍ ചെയ്ത് 17 റണ്‍സാണ് വഴങ്ങിയത്.
8.50 റണ്‍സ് ശരാശരിയില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ അര്‍ജുന് പക്ഷെ വിക്കറ്റുകളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. കൂടാതെ ബാറ്റ് ചെയ്യാനും താരത്തിന് സാധിച്ചില്ല.ആദ്യ ഓവറില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അര്‍ജുന്‍ രണ്ടാം ഓവറിലാണ് വലിയ രീതിയില്‍ റണ്‍സ് വഴങ്ങിയത്. ആദ്യ ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു അര്‍ജുന്‍ വഴങ്ങിയിരുന്നത്.
എന്നാല്‍ വെങ്കിടേഷ് അയ്യര്‍ക്കെതിരെ എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സാണ് അര്‍ജുന് വഴങ്ങേണ്ടി വന്നത്.
മത്സരത്തില്‍ അര്‍ജുന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെന്നും ഇല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്.
എന്നാലിപ്പോള്‍ അര്‍ജുന്റെ പ്രകടനത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരേന്ദര്‍ സേവാഗും ശ്രീശാന്തും.
ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തിലാണ് വിരേന്ദര്‍ സേവാഗും ശ്രീശാന്തും അര്‍ജുന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. അര്‍ജുന്റെ അരങ്ങേറ്റം നന്നായിട്ടുണ്ടെന്നും അര്‍ജുന്‍ സിക്‌സ അടിച്ച് ടീമിനെ വിജയിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് സേവാഗ് പറഞ്ഞത്. സച്ചിനെപ്പോലെ കോണ്‍ഫിഡന്‍സുള്ള താരമാണ് അര്‍ജുനെന്നാണ് സേവാഗിന്റെ അഭിപ്രായം.
അതേസമയം ആര്‍.സി.ബിയും ചെന്നൈയും തമ്മില്‍ ഏപ്രില്‍ 17നാണ് ഐ.പി.എല്ലിലെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."