ഗവ: ആശുപത്രിയില്‍ സ്ക്വിന്റ് ശസ്ത്രക്രിയ വിജയകരം
കൊടുങ്ങല്ലൂര്‍: പരിമിതികളെ പടിക്ക് പുറത്തു നിര്‍ത്തി താലൂക്ക് ഗവ: ആശുപത്രിയില്‍ സ്ക്വിന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി. കോങ്കണ്ണ് ചികിത്സയുടെ ഭാഗമായുള്ള ഈ ശസ്ത്രക്രിയ താലൂക്ക് ഗവ: ആശുപത്രികളില്‍ ചെയ്യാറില്ല. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പോലും സാധാരണമല്ലാത്ത സക്വിന്റ് ശസ്ത്രക്രിയ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ: ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധ ഡോ: മിനി സജിത്തിന്റെ നേതൃത്വത്തിലാണ് ചെയ്തത്. ഒന്നര മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ നൂറ് ശതമാനം വിജയമായതോടെ ഹരിത എന്ന പെണ്‍കുട്ടിക്ക് ഒരു കണ്ണിന് സ്വാഭാവികമായ രൂപം തിരികെ ലഭിച്ചു.
അടുത്ത കണ്ണിന്റെ ശസ്ത്രക്രിയ കൂടി വിജയകരമായാല്‍ ഹരിതയ്ക്ക് കോങ്കണ്ണ് പൂര്‍ണ്ണമായും ഇല്ലാതാകും സ്വകാര്യ കണ്ണാശുപത്രികളില്‍ പതിനായിരങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ഗവ: ആശുപത്രിയില്‍ നടത്തിയത്ഏറെ സുരക്ഷിതമായ സാഹചര്യത്തില്‍ ചെയ്യേണ്ടുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിലൂടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ: ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററും മികവ് തെളിയിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ: ടി.വി.റോഷിന്റെ പൂര്‍ണ്ണ പിന്തുണ കൂടി ചേര്‍ന്നതോടെ ഡോ: മിനി സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സാധാരണക്കാരന്റെ ആശുപത്രിക്ക് മികവിന്റെ പൊന്തുവല് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."