ആറ്റൂര്‍ മണലാടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: യുവാവിന് ഗുരുതര പരുക്ക്
ചെറുതുരുത്തി: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ വീണ്ടും വാഹനാപകടം. രണ്ടാഴ്ചയ്ക്കിടെ വലിയ മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഞെട്ടലിലാണ് നാട്. ബസ് റോഡിന് കുറുകെ തലകീഴായി മറിഞ്ഞ് 25 ഓളം പേര്‍ക്ക് പരുക്കേറ്റതിന്റേയും കാര്‍ സ്വകാര്യ ബസിലേയ്ക്ക് ഓടികയറി രണ്ട് പേര് മരണമടഞ്ഞതിന്റെയും ബൈക്ക് ബസിലിടിച്ച് യുവാവ് മരണമടഞ്ഞതിനേറെയുമൊക്കെ ഞെട്ടലില്‍ നിന്ന് നാട് മുക്തമാകും മുന്‍പേ മറ്റൊരു വലിയ അപകടവും ഇന്നലെ ഉണ്ടായി. ആറ്റൂര്‍ മണലാടിയില്‍ ചെറങ്കോണം ജുമാ മസ്ജിദിന് സമീപം രണ്ട് ബൈക്കുകളും, രണ്ട് കാറുകളും കൂട്ടിയിടിച്ചു. കാറുകള്‍ക്കുള്ളില്‍ ബൈക്കടക്കം കുടുങ്ങി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ചേലക്കര കുറുമല കാരാമ്പുഴ വീട്ടില്‍ രാമചന്ദ്രന്റെ മകന് രഞ്ജിത്തിനാണ് പരുക്കേറ്റത്. വാഴക്കോട് ഭാഗത്ത് നിന്ന് ചേലക്കര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിയ്ക്കുകയും തുടര്‍ന്ന് കാറും, ബൈക്കും ചേലക്കരയില്‍ നിന്ന് വാഴക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മറ്റൊരു കാറിലേക്ക് ഓടി കയറുകയുമായിരുന്നു. കാറുകള്‍ക്കിടയില്‍ കുടുങ്ങിയാണ് പരുക്ക് അപകടം നടക്കുമ്പോള്‍ കാറിന് പുറകിലുണ്ടായിരുന്ന ബുള്ളറ്റും നിയന്ത്രണം വിട്ട് മറിഞ്ഞു. വടക്കാഞ്ചേരിയിലെ ചുമട്ടു തൊഴിലാളി സഞ്ചരിച്ചിരുന്ന ബുള്ളറ്റാണ് മറിഞ്ഞത് സണ്ണിയ്ക്കും കാര്‍ യാത്ര കാര്‍ക്കും നിസാര പരുക്കേറ്റു. ഓടി കൂടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ചേലക്കര പൊലിസും വടക്കാഞ്ചേരിയില്‍ നിന്നുള്ള അഗ്നിശമന സേനയും, ആക്ട്സ് പ്രവര്‍ത്തകരും സ്ഥലത്തെത്തി അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."