HOME
DETAILS

കറന്‍സി കടത്തി ; മുഖ്യമന്ത്രിക്കെതിരേ സ്വപ്ന

  
backup
June 08 2022 | 04:06 AM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d

സിയാദ് താഴത്ത്
കൊച്ചി
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി കോടതിയില്‍ 164 പ്രകാരം സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കി. സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവരെക്കുറിച്ച് സ്വപ്ന കോടതിയില്‍ വിശദമായ മൊഴി നല്‍കിയിട്ടുണ്ട്.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. വിമാനത്താവളത്തിലും ഹോട്ടലിലുമൊക്കെ പ്രോട്ടോകോള്‍ പ്രകാരമുള്ള സംവിധാനങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം അന്വേഷിക്കുകയും എല്ലാം കൃത്യമായി തയാറാക്കിയിട്ടുണ്ടെന്ന് മറുപടി നല്‍കുകയും ചെയ്തു. താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇതെന്നും സ്വപ്ന മൊഴി നല്‍കി.
പിന്നീട് മുഖ്യമന്ത്രി ദുബൈയിലെത്തിയ ശേഷമാണ് ശിവശങ്കര്‍ വിളിച്ചത്. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബൈയിലെത്തിച്ച് തരണമെന്നും ശിവശങ്കര്‍ പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫിസില്‍ കൊണ്ടുവന്ന് സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ ബാഗില്‍ കറന്‍സികളാണെന്ന് മനസിലായെന്നും സ്വപ്‌ന പറഞ്ഞു. ഇങ്ങനെയാണ് കോണ്‍സുലേറ്റ് വഴിയുള്ള അവിഹിത ഇടപാടുകള്‍ ആരംഭിക്കുന്നതെന്നാണ് സ്വപ്നയുടെ മൊഴി.
കോടതിയില്‍നിന്ന് പുറത്തിറങ്ങിയ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് കോണ്‍സുലേറ്റ് ജനറല്‍ സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നും ബിരിയാണി പാത്രങ്ങള്‍, ഭാരമുള്ള ലോഹവസ്തുക്കള്‍ തുടങ്ങിയ പലതും കടത്തിക്കൊണ്ടു പോയിട്ടുണ്ടെന്നും പറഞ്ഞു. രഹസ്യമൊഴിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നും സാഹചര്യം അനുവദിക്കുമ്പോള്‍ എല്ലാം വിശദമാക്കാമെന്നും സ്വപ്‌ന സൂചിപ്പിച്ചു.
അതേസമയം, സ്വപ്നയുടെ മൊഴി കാര്യമാക്കുന്നില്ലെന്നും ഇതുപോലെ ഒരുപാട് മൊഴികൾ വന്നതല്ലേ എന്നും എം. ശിവശങ്കർ പറഞ്ഞു. ഒന്നും പറയാനില്ലെന്ന് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago