HOME
DETAILS

തൃക്കാക്കര ധർമടത്തും സംഭവിക്കാം: വി.ഡി സതീശൻ

  
backup
June 08, 2022 | 4:26 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a7%e0%b5%bc%e0%b4%ae%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad


തിരുവനന്തപുരം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രവർത്തനം അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും പ്രാവർത്തികമാക്കുമെന്നും തൃക്കാക്കര ധർമടത്തും സംഭവിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വനിതകളെ കൂടുതലായി നേതൃത്വത്തിലേക്ക് കൊണ്ടുവരും. കെ.പി.സി.സി- ഡി.സി.സി നേതൃതലങ്ങളിൽ കൂടുതൽ പ്രാതിനിധ്യം നൽകും.തൃക്കാക്കര യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയെന്ന് ഇപ്പോൾ പറയുന്നവർ പിന്നെന്തിനാണ് 21 മന്ത്രിമാർ അവിടെപ്പോയി കെട്ടിക്കിടന്ന് പ്രചാരണം നടത്തിയതെന്നും സതീശൻ ചോദിച്ചു. ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഒരു മുഖ്യമന്ത്രി അഭിപ്രായം പറയാത്തത് ആദ്യമാണെന്ന് സതീശൻ പറഞ്ഞു. മന്ത്രി കുട്ടികൾക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചാൽ ഭക്ഷ്യവിഷബാധ ഇല്ലാതാകില്ല. ഭരിക്കുന്ന സമയത്ത് ഏകോപനമില്ലാത്തതാണ് ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വകുപ്പുകളുടെ ഏകോപനം ഉണ്ടാകാത്തതിന് കാരണം. ലോക കേരള സഭയിൽ ഇതുവരെ എത്ര തീരുമാനങ്ങൾ നടപ്പാക്കിയെന്ന് സർക്കാർ വ്യക്തമാക്കണം. നടത്തിപ്പിലെ ധൂർത്ത് ഒഴിവാക്കുകയും പ്രതിപക്ഷ സംഘടനകൾക്ക് പ്രാതിനിധ്യം നൽകുകയും ചെയ്താൽ സഭയിൽ പങ്കെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago