കടലും കടൽതീരവും തിളങ്ങും; ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം
സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കൊല്ലം വാടി കടപ്പുറത്ത് നടക്കും.
മന്ത്രി സജി ചെറിയാന്റെ സാന്നി ധ്യത്തിൽ മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതിയുടെ ലോഗോ പ്രകാശനം നിർവഹിക്കും.
പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ ചലച്ചിത്ര താരം മഞ്ജു വാര്യർ ആശംസകൾ അറിയിക്കും.
ബോധവൽക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ ക്യാംപയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
രണ്ടാം ഘട്ടമായി 590 കിലോമീറ്റർ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സെപ്റ്റംബർ 18ന് പ്ലാസ്റ്റിക് നിർമാർജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 600 ആക്ഷൻ ഗ്രൂപ്പുകളെ നിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."