സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിദേശികൾക്ക് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തി
റിയാദ്: സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിദേശികളെ വിലക്കി ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ സർക്കുലർ പുറത്തിറക്കി. ലൈസൻസ് ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് സഊദി അറേബ്യയിലെ തൊഴിൽ നിയമങ്ങളുടെയും പ്രവാസികളുമായി ഇടപെടുന്നതിനുള്ള നിയമങ്ങളുടെയും ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
പരസ്യവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് രാജ്യത്തിന്റെ ഓഡിയോവിഷ്വൽ മീഡിയ നിയമം അനുസരിച്ച് കമ്മീഷൻ ഏൽപ്പിച്ച ചുമതലകൾക്ക് അനുസൃതമായാണ് ഈ നിർദ്ദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവാസികളും സന്ദർശകരും ഉൾപ്പെടെ നിരവധി സഊദി ഇതര പരസ്യദാതാക്കളുടെ നിയമലംഘനങ്ങൾ കമ്മീഷൻ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാണിജ്യ രജിസ്ട്രേഷനോ നിയമപരമായ ലൈസൻസുകളോ ലഭിക്കാത്തവരും വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നില്ലെന്നും വിദേശ നിക്ഷേപ ലൈസൻസുകളൊന്നും ഇല്ലെന്നും കണ്ടെത്തിയിരുന്നു. സഊദി ഇതര പരസ്യദാതാക്കളുമായും താമസക്കാരുമായും സന്ദർശകരുമായും ഇടപാട് നടത്തുകയോ പരസ്യം ചെയ്യുകയോ പരിപാടികൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്ന് അറിയിച്ചു വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."