പെരുന്നാളിനെ വരവേൽക്കാൻ ദുബായിയുടെ ഏഴ് ഇടങ്ങളിൽ പീരങ്കി വെടി മുഴങ്ങും; റമദാനിന് യാത്രയയപ്പ്
ദുബായ്: റമദാൻ മാസം അവസാനിക്കുകയും പെരുന്നാൾ ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുബായിയിൽ വിവിധ ഇടങ്ങളിൽ പരമ്പരാഗത പീരങ്കി വെടി മുഴങ്ങും. റമദാനിനുള്ള യാത്രയയപ്പും പെരുന്നാളിനുള്ള വരവേൽപ്പുമായാണ് പീരങ്കി വെടിമുഴക്കം ദുബായിലെ ഏഴ് എമിറേറ്റുകളിൽ മുഴങ്ങുക. ഓരോ സ്ഥലത്തും രണ്ട് തവണ വെടി മുഴങ്ങുമെന്ന് ദുബായ് പൊലിസ് അറിയിച്ചു.
മഅല്ല അൽ മൻഖൂൽ, ഹത്ത ഈദ് മുസല്ല, നാദ് അൽ ഹമർ–ഈദ് മുസല്ല, ബറഹ–ഈദ് മുസല്ല, നാദ് അൽ ഷിബ ഏരിയ–ഈസ് മുസല്ല, ഗ്രാൻഡ് സാബീൽ പള്ളി–സാബീൽ–1, അൽ ബർഷ–ഈദ് മുസല്ല എന്നിവിടങ്ങളിലാണ് രണ്ട് തവണ വീതം വെടിമുഴങ്ങുക.
പരമ്പരാഗതമായി ദുബായിൽ നടക്കുന്ന ചടങ്ങാണ് പീരങ്കി വെടിമുഴക്കം. പാരമ്പര്യമനുസരിച്ച് റമദാനിന്റെ ആരംഭം അറിയിക്കാൻ രണ്ടു തവണയും ഇഫ്താർ പ്രഖ്യാപിക്കാൻ എല്ലാ ദിവസവും ഒരു തവണയും പീരങ്കി വെടി മുഴങ്ങും. പെരുന്നാൾ പ്രഖ്യാപിക്കാൻ തുടർച്ചയായി രണ്ടുതവണയും പെരുന്നാൾ രാവിലെ രണ്ടുതവണയും പീരങ്കി വെടിയുതിർക്കും. പീരങ്കി മുഴക്കം കാണാൻ നിരവധി കാഴ്‌ചക്കാർ എത്താറുണ്ട്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."