HOME
DETAILS

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് വേണം: ഐ.എന്‍.ടി.യു.സി റിപ്പോര്‍ട്ട്

  
backup
June 06, 2021 | 4:36 AM

5641256455132-2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് വേണമെന്ന് പോഷകസംഘടനയായ ഐ.എന്‍.ടി.യു.സിയും.
തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള സംഘടനയുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം. ജാതി മത പ്രീണനങ്ങളും അവരോടുള്ള അതിരുകടന്ന ആശ്രയത്വവും കോണ്‍ഗ്രസിന് ദോഷമായെന്നും ഇത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചയും പിന്നോട്ടടിച്ചു.
ലോക്‌സഭാഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിന് പകരം പി.കെ കുഞ്ഞാലിക്കുട്ടിക്ക് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വേണമെങ്കില്‍ കേരള രാഷ്ട്രീയത്തിന്റെ ഭാഗമാകാമായിരുന്നു.


ജോസ് കെ. മാണി മുന്നണി വിട്ടതും ദുര്‍ബലതയിലേക്ക് നയിച്ചു. പെന്‍ഷനും കിറ്റിനുമെതിരേ മുന്നണി നേതാക്കള്‍ പ്രസംഗിച്ചത് ഗുണഭോക്താക്കള്‍ക്കിടയില്‍ ന്യൂനതയായി. മുസ്ലിം ലീഗ് ശ്രദ്ധിച്ചില്ലെങ്കില്‍ എസ്.ഡി.പി.ഐ, പി.ഡി.പി പോലുള്ള ഗ്രൂപ്പുകള്‍ മലബാറില്‍ ശക്തിപ്രാപിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.


കോണ്‍ഗ്രസ് വിട്ടവരെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കണം. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരാതികളും വിഷമതകളും കേള്‍ക്കാന്‍ നേതാക്കള്‍ ചെവികൊടുക്കണം. ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കണം. ബഹുജന സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത് പാര്‍ട്ടിയുമായി ചേര്‍ത്ത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.ഐ.സി.സിക്കും സംസ്ഥാന നേതൃത്വത്തിനും സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് നേതൃത്വം വേണ്ടത് ചെയ്യുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  a day ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  a day ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  a day ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  a day ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  a day ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  a day ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago