HOME
DETAILS

ഒമാനിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ; ഇടിയും കാറ്റും കനത്തു

  
backup
April 21, 2023 | 1:44 PM

oman-rainfall-today

മസ്കത്ത്​: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ. ശക്തമായും കാറ്റിനോടും ഇടിയോടും കൂടിയാണ് ശക്തമായ മഴ പെയ്തത്. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. അനിഷ്ട സംഭവങ്ങളളൊന്നും ഇതുവരെയും റിപ്പോർട്ട്​ ചെയ്തിട്ടില്ല.

സൂർ, സമാഇൽ, അൽ അവാബി, ബിദ്​യ, അൽകാമിൽ അൽവാഫി, തെക്കൻ അമീറാത്ത്​, ജഅലാൻ ബാനി ബൂ അലി തുടങ്ങിയ സ്ഥലങ്ങളിലാണ്​ ഭേദപ്പെട്ട മഴ ലഭിച്ചത്​. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷമാണ്​ മഴ കനത്തത്​.

വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്ന്​ നിർദ്ദേശം നൽകി​. ഉൾഗ്രാമങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം വായു മർദ്ദത്തിന്‍റെ ഭാഗമായി അൽ-ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  2 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  2 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  2 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  2 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  2 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  2 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  2 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  2 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  2 days ago