HOME
DETAILS

കേസുകള്‍ കുറഞ്ഞു തുടങ്ങി; നിയന്ത്രണങ്ങളില്‍ ഇളവുമായി ഡല്‍ഹി ഉള്‍പെടെ സംസ്ഥാനങ്ങള്‍

  
backup
June 07 2021 | 08:06 AM

delhi-lifts-lockdown-restrictions

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ അയവ് വരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേസുകള്‍ കുറഞ്ഞു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മറ്റൊരു കൊവിഡ് തരംഗത്തിന്റെ സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ വളരെ കരുതലോടെ ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നത്.

അറിയാം ഇളവുകള്‍...
ഡല്‍ഹി: മെയ് പത്തു മുതല്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചിരുന്ന ഡല്‍ഹി മെട്രോ പകുതി സീറ്റുകളുമായി പ്രവര്‍ത്തിക്കും. മാളുകളും ആഴ്ചചന്തകളൊഴികെയുള്ള മറ്റു മാര്‍ക്കറ്റുകളും ഊഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. കടകളുടെ നമ്പര്‍ അനുസരിച്ചാണ് ഊഴം നിശ്ചയിക്കുക. രാവിലെ പത്തു മുതല്‍ രാത്രി എട്ടു വരെയായിരുക്കും പ്രവര്‍ത്തന സമയം.

റസിഡന്‍ഷ്യല്‍ കോപ്ലക്‌സുകളിലുള്ള എല്ലാ കടകളും എല്ലാ ദിവസങ്ങളിലും തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്ക് പകുതിയാളുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഓഫിസുകളില്‍ ഉയര്‍ന്ന ചുമതലയുള്ള ഗ്രൂപ്പ് ഏ ജീവനക്കാര്‍ എല്ലാവരും മറ്റു ജീവനക്കാരില്‍ പകുതിയാളുകളും ഓഫിസില്‍ എത്തണം.

മഹാരാഷ്ട്ര: അഞ്ചു ഘട്ടങ്ങളിലായാണ് മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ അയവു വരുത്തുന്നത്. 36 ല്‍ 18 ജില്ലകളിലും ഇന്നു(തിങ്കള്‍) മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാകും. ഔറംഗാബാദ്, ബന്ദാര, ബുല്‍ധാന, ചന്ദ്രപുര്‍, ധുലെ, ഗഡ്ചിറോളി, ഗോണ്ഡിയ, ജല്‍ഗോണ്‍, ജല്‍ന, ലാത്തൂര്‍, നാഗ്പൂര്‍, നന്ദേഡ്, നാഷിക്, പര്‍ഭാനി, താനെ, വാഷിം, വാര്‍ധ, യവത്മല്‍ എന്നീ ജില്ലകളിലാണ് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ഈ ജില്ലകളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും കടകമ്പോളങ്ങളും ഇനി സാധാരണ പോലെ പ്രവര്‍ത്തിക്കും.

മുംബൈയില്‍ റസ്റ്ററന്റുകളും അവശ്യ സാധനങ്ങളല്ലാത്തവ വില്‍ക്കുന്ന കടകളും പൊതു സ്ഥലങ്ങളും ഇന്ന് തുറക്കും. മാളുകളും തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും അടച്ചിടും. അണ്‍ലോക്ക് പ്ലാനിന്റെ ലെവല്‍ 3ലാണ് ഇവ ഉള്‍പെടുത്തിയിരിക്കുന്നത്. ബസുകള്‍ മുഴുവന്‍ യാത്രക്കാരുമായി സര്‍വ്വീസ് നടത്തും. നിന്ന് യാത്ര പാടില്ല.


ഉത്തര്‍പ്രദേശ്: കോവിഡ് രോഗികളുടെ എണ്ണം 600 ല്‍ താഴെയായ 71 ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. ലഖ്‌നോ, ഗോരഖ്പൂര്‍, സഹാരന്‍പൂര്‍, മീററ്റ് എന്നീ ജില്ലകളില്‍ കര്‍ഫ്യൂ തുടരും. ഇവിടങ്ങളിലെ രോഗികളുടെ എണ്ണം 600 ന് മുകളിലാണ്. കണ്ടയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള കടകളും മാര്‍ക്കറ്റുകളും ആഴ്ചയില്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കും. വരാണസി, മുസഫര്‍നഗര്‍, ഗൂതം ബുദ്ധ് നഗര്‍, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കണ്ടയിന്‍മെന്റ് സോണുകളുള്ളത്.

തമിഴ്‌നാട്: കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളിലാണ് തമിഴ്‌നാട്ടില്‍ ഇളവുകള്‍. കോയമ്പത്തൂര്‍, നീലഗിരി, തിരുപൂര്‍, ഈറോഡ്, സേലം, കാരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക. മറ്റു ജില്ലകളില്‍ അവശ്യ വസ്തു വ്യാപാരങ്ങള്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കാം. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയര്‍, സ്വിച്ച് തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. തീപ്പെട്ടി കമ്പനികള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.

ഇലക്ട്രീഷ്യ, പ്ലംബര്‍, മരപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് രാവിലെ 6 മുതല്‍ വൈകുന്നേരം 5 വരെ ജോലി ചെയ്യാം. കാള്‍ ടാക്‌സി, മറ്റു ടാക്‌സികള്‍, ഓട്ടോറിക്ഷ എന്നിവക്ക് ഇ-രജിസ്‌ട്രേഷന്‍ നടത്തി ഓടാം.

ഹരിയാന: റസ്റ്ററന്റുകളും ബാറുകളും മാളുകളും പകുതിയാളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. രാവിലെ 10 മുതല്‍ രാത്രി 8 വയൊണ് പ്രവര്‍ത്തന സമയം. രാത്രി പത്തുവരെ ഹോട്ടലുകളില്‍ നിന്നുള്ള ഡോര്‍ ഡെലിവറി അനുവദിക്കും. ഊഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കാം. വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരുന്ന മാളുകള്‍ക്ക് ഇനി 8 മണി വരെ പ്രവര്‍ത്തിക്കാം.

മതകേന്ദ്രങ്ങളില്‍ ഒരു സമയം 21 ആളുകളെ പ്രവേശിപ്പിക്കാം. വീടുകള്‍ക്കും കോടതികള്‍ക്കും പുറത്ത് വിവാഹചടങ്ങുകള്‍ നടത്താനും ഇന്നു മുതല്‍ അനുമതിയുണ്ട്. വിവാഹം ഒഴികെയുള്ള ചടങ്ങുകളില്‍ (ശവസംസ്‌കാരം പോലുള്ള) പരമാവധി 50 ആളുകള്‍ക്ക് പങ്കെടുക്കാം. 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് ഡെപ്യൂട്ടി കമീഷണറുടെ മുന്‍കൂര്‍ അനുമതി തേടണം.

ഉത്തരാഖണ്ഡ്: ജൂണ്‍ ഒമ്പത് മുതല്‍ 14 വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മദ്യക്കടകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago